ഡല്‍ഹി-ഡാര്‍വിന്‍ ക്വാണ്ടസ് വിമാനം ഒക്ടോബര്‍ 26 മുതല്‍

ഡല്‍ഹി-ഡാര്‍വിന്‍ ക്വാണ്ടസ് വിമാനം ഒക്ടോബര്‍ 26 മുതല്‍

ഇന്ത്യയുള്‍പ്പെടെ മൂന്നു രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഓസ്‌ട്രേലിയക്കാരെ തിരിച്ചെത്തിക്കാനുള്ള പദ്ധതിയുടെ വിശദാംശങ്ങല്‍ ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഡാര്‍വിനിലെ ഹോവാര്‍ഡ് സ്പ്രിംഗ്‌സിലുള്ള ക്വാറന്‌റൈന്‍ കേന്ദ്രം വിപുലമാക്കാനും, അവിടേക്ക് കൂടുതല്‍ പേരെ എത്തിക്കാനുമാണ് സര്ക്കാരിന്റെ പദ്ധതി.

ഇതനായി നോര്‍തേണ്‍ ടെറിട്ടറി സര്‍ക്കാരുമായി ഫെഡറല്‍ സര്‍ക്കാര്‍ കരാര്‍ രൂപീകരിച്ചു. ഡല്‍ഹി, ലണ്ടന്‍, ജോഹന്നാസ്ബര്‍ഗ് എന്നിവിടങ്ങളില്‍ നിന്നായി എട്ടു ക്വാണ്ടസ് വിമാനങ്ങളാകും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. ഡല്‍ഹിയില്‍ നിന്നുള്ള വിമാനം ഒക്ടോബര്‍ 26നാണ് പുറപ്പെടുന്നത്. 175 യാത്രക്കാരാകും ഈ വിമാനത്തില്‍. ഇങ്ങനെ എത്തുന്നവര്‍ ഹോവാര്‍ഡ് സ്പ്രിംഗ്‌സില്‍ 14 ദിവസം ക്വാറന്റൈന്‍ ചെയ്യണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.