ജർമനിയിൽ തീവ്രവാദി ആക്രമണം : മൂന്നുപേർ കൊല്ലപ്പെട്ടു നിരവധി പേർക്ക് പരിക്ക്

ജർമനിയിൽ തീവ്രവാദി ആക്രമണം : മൂന്നുപേർ കൊല്ലപ്പെട്ടു  നിരവധി പേർക്ക് പരിക്ക്

ബെർലിൻ : ജർമ്മൻ നഗരമായ വുർസ്ബർഗിൽ വെള്ളിയാഴ്ച നടന്ന തീവ്രവാദി ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.  സോമാലിയൻ അഭയാർഥിയാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

നീളമേറിയ കത്തിയുമായി നഗരമധ്യത്തിലൂടെ നടന്നു നീങ്ങിയ അക്രമകാരി യാതൊരു പ്രകോപനവും കൂടാതെയാണ് എതിരെ വരുന്ന നിരപരാധികളെ കുത്തി വീഴ്ത്തിയത്. ആളുകൾ കൂട്ടം കൂടി കസേരയും , വടികളും ഉപയോഗിച്ച് ഇയാളെ തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും  പോലീസ് കാലിൽ വെടിവച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.  പരിക്ക് പറ്റിയ നിരവധി പേരുടെ നില ഗുരുതരമാണ് .

ഇന്നലെ നടന്ന ആക്രമണത്തിൽ ബവേറിയ ഗവർണർ മർകസ് സോഡർ ഞെട്ടൽ പ്രകടിപ്പിച്ചു. “ആക്രമണത്തിൽ ഇരകളാക്കപ്പെട്ടവരോടും അവരുടെ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നു” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അഭയാർഥികളായി എത്തുന്നവർ നടത്തുന്ന ഇത്തരം തീവ്രവാദ  ആക്രമണങ്ങൾ ജർമനിയെ പ്രതിരോധത്തിലാക്കുന്നു. 2015 മുതൽ ചാൻസലർ ഏഞ്ചെല മെർക്കൽ ഒരു ദശലക്ഷത്തിലധികം അഭയാർഥികളെയാണ് രാജ്യത്തിലേക്ക് പ്രവേശിപ്പിച്ചത്. ഈ തീരുമാനം രാജ്യത്തിന്റെ  സുരക്ഷയെ ബാധിച്ചു എന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.

ഇസ്ലാമിക തീവ്രവാദികൾ നിരവധി ആക്രമണങ്ങൾ അടുത്ത കാലത്തായി നടത്തിയിരുന്നു. 2016 ഡിസംബറിൽ ബെർലിൻ ക്രിസ്മസ് വിപണിയിൽ നടന്ന ട്രക്ക് ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദി ഗ്രൂപ്പിന്റെ അനുഭാവിയായിരുന്ന ടുണീഷ്യൻ അഭയാർഥിയായിരുന്നു ഈ ആക്രമണകാരി. ഒക്ടോബറിൽ ഡ്രെസ്ഡൻ നഗരത്തിൽ സിറിയൻ ജിഹാദി ഒരാളെ കൊല്ലുകയും മറ്റൊരാളെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.