ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സ് കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ജൂലൈയിൽ ആരംഭിക്കും. ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ 10 കേന്ദ്രങ്ങളില്‍ കുട്ടികളിലെ പരീക്ഷണം ആരംഭിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനാവാല പറഞ്ഞു.
രണ്ട് മുതല്‍ 17 വരെ പ്രായപരിധിയുള്ള 920 കുട്ടികളിലാണ് പരീക്ഷണം. വാക്സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളാണ് ജൂലൈയില്‍ തുടങ്ങുക.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്‌സിനാണ് കോവോവാക്‌സ്. അമേരിക്കന്‍ കമ്പനിയായ നോവോവാക്‌സ് വികസിപ്പിച്ച വാക്‌സിനാണ് കോവോവാക്‌സ് എന്ന പേരിലാണ് ഇന്ത്യയില്‍ ഇറക്കുക.
ഈ വര്‍ഷം സെപ്തംബറോടെ കോവോവാക്സ് വാക്സിന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. അതിനായുള്ള കോവോവാക്‌സിന്റെ ആദ്യത്തെ ബാച്ച് നിര്‍മാണം ഈ ആഴ്ച ആരംഭിച്ചെന്നും 18 വയസിന് താഴെയുള്ള ഭാവിതലമുറയെ സംരക്ഷിക്കാന്‍ വാക്‌സിന് കഴിവുണ്ടെന്നും പൂനാവാല കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.