കൊച്ചി: രക്തബന്ധമില്ലെങ്കിലും ആകാശിന് ഒരു കുഞ്ഞിപ്പെങ്ങള്‍. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ആയിരുന്ന വൈക്കം സ്വദേശി വി.കെ.പ്രകാശിനും അമ്മിണിയ്ക്കും ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച മകനാണ് ആകാശ്. എറണാകുളം മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥിയായ മകന്‍ സി.പി.ആകാശ് (20) മൂലകോശ ദാനത്തിലൂടെ അഞ്ചുവയസുകാരിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുകയായിരുന്നു.
രക്തബന്ധമില്ലാത്ത വ്യക്തിയില്‍ നിന്ന് മൂലകോശം ലഭിക്കുന്നത് അത്യപൂര്‍വ്വ സംഭവമാണ്. ജൂണ്‍ 21നാണ് മാരകമായ രക്തജന്യ രോഗം ബാധിച്ച പെണ്‍കുഞ്ഞിനായി ആകാശ് മൂലകോശം ദാനം ചെയ്തത്. കുഞ്ഞിന്റെ ശസ്തക്രിയ കഴിഞ്ഞു. ഒരുവര്‍ഷത്തിന് ശേഷമേ ദാതാവും സ്വീകര്‍ത്താവും തമ്മില്‍ കൂടിക്കാഴ്ച അനുവദിക്കൂ.
മഹാരാജാസിലെ എന്‍.എസ്.എസ് വോളന്റിയറായ ആകാശ് 2019ല്‍ കോളേജില്‍ ബ്ലഡ് സ്റ്റെം സെല്‍ ഡോണേഴ്‌സ് രജിസ്ട്രിയായ 'ദാത്രി'യുടെ നേതൃത്വത്തില്‍ മൂലകോശദാന ക്യാമ്പ് നടത്തിയപ്പോള്‍ പങ്കാളിയായിരുന്നു. സാമ്പിളും സമ്മതപത്രവും നല്‍കി. രണ്ട് വര്‍ഷത്തിനു ശേഷമാണ് ആകാശിനെ തേടി ദാത്രിയുടെ വിളി എത്തിയത്. വൈക്കം തേവള്ളൂര്‍ ചാമക്കാലില്‍ വീട്ടിലെ മൂത്തമകനായ ആകാശിന് ഒരു സഹോദരനുണ്ട്. പ്ലസ്ടു വിദ്യാര്‍ത്ഥി ആദര്‍ശ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.