യൂറോകപ്പ്: നിലവിലെ ചാമ്പ്യന്‍മാരെ വീഴ്ത്തി ബെല്‍ജിയം ക്വാര്‍ട്ടറില്‍

യൂറോകപ്പ്: നിലവിലെ ചാമ്പ്യന്‍മാരെ വീഴ്ത്തി ബെല്‍ജിയം ക്വാര്‍ട്ടറില്‍

ബ്രസീലിയ: കോപ്പ അമേരിക്കയിൽ നിന്നും വെനസ്വേല പുറത്ത്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ പെറുവിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവിക്ക് വഴങ്ങിയതോടെയാണ് വെനസ്വേല ക്വാർട്ടർ കാണാതെ പുറത്തായത്.

പെറുവിനായി 48-ാം മിനിട്ടിൽ ആന്ദ്രെ കാറിയോയാണ് വിജയഗോൾ നേടിയത്. കോർണർ കിക്കിൽ നിന്നാണ് ഗോൾ പിറന്നത്. കോർണർ തടയുന്നതിൽ വെനസ്വേല പ്രതിരോധം വരുത്തിയ പിഴവിൽ നിന്നും പന്ത് സ്വീകരിച്ച കാറിയോ അനായാസം ലക്ഷ്യം കണ്ടു.മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് പെറു കാഴ്ചവെച്ചത്. .

ഈ വിജയത്തോടെ ഗ്രൂപ്പ് ബിയിൽ നിന്നും രണ്ടാം സ്ഥാനക്കാരായി പെറു ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നാല് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവും ഒരു തോൽവിയും ഒരു സമനിലയുമടക്കം ഏഴ് പോയന്റുകൾ പെറു സ്വന്തമാക്കി. നാലുമത്സരങ്ങളിൽ നിന്നും ഒരു വിജയം പോലും നേടാനാകാതെ വെറും രണ്ട് പോയന്റുകൾ മാത്രമാണ് വെനസ്വേലയ്ക്ക് നേടാനായത്.

ഗ്രൂപ്പ് ബി യിൽ നിന്നും പെറുവിനെക്കൂടാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീൽ, കൊളംബിയ, ഇക്വഡോർ എന്നീ ടീമുകളും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.