കോവിഡ് പ്രതിസന്ധി: 1.10 ലക്ഷം കോടിയുടെ വായ്പാ ഗാരണ്ടിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍

കോവിഡ് പ്രതിസന്ധി: 1.10 ലക്ഷം കോടിയുടെ വായ്പാ ഗാരണ്ടിയുമായി  ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: കോവിഡ് ബാധിത മേഖലകള്‍ക്ക് 1.10 ലക്ഷം കോടിയുടെ വായ്പാ ഗാരണ്ടി നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ എട്ടു പദ്ധതികളാണ് കോവിഡ് പ്രതിസന്ധി നേരിടാനായി പ്രഖ്യാപിച്ചത്. ഇതില്‍ നാലു പദ്ധതികള്‍ തീര്‍ത്തും പുതിയതാണെന്ന് ധനമന്ത്രി അറിയിച്ചു.

ഒരു പദ്ധതി പൂര്‍ണമായും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യത്തിനായാണ്. ആരോഗ്യ മേഖലയ്ക്കായി അന്‍പതിനായിരം രൂപയാണ് പദ്ധതിയില്‍ നീക്കിവയ്ക്കുന്നതെന്ന് ധനമന്ത്രി അറിയിച്ചു.

ആരോഗ്യ മേഖലയ്ക്ക് 7.95 ശതമാനവും മറ്റുമേഖലകള്‍ക്ക് 8.25 ശതമാനവുമാണ് പലിശനിരക്ക്. വായ്പാ ഗാരണ്ടി പദ്ധതിയിലൂടെ 25 ലക്ഷം പേര്‍ക്കു ഗുണം ലഭിക്കും. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളിലുടെ ചെറുകിടക്കാര്‍ക്ക് വായ്പ ലഭ്യമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 1.25 ലക്ഷം രൂപയാണ് ഇത്തരത്തില്‍ ലഭ്യമാക്കുക.

അതേസമയം ടൂറിസ്റ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. വിസ വിതരണം പുനരാംഭിച്ചു കഴിഞ്ഞാല്‍ ആദ്യത്തെ അഞ്ചു ലക്ഷം ടൂറിസ്റ്റ് വിസകള്‍ സൗജന്യമായി നല്‍കും. 2022 മാര്‍ച്ച് 31 വരെയാകും ഈ പദ്ധതിയുടെ കാലാവധി. ഒരു ടൂറിസ്റ്റിന് ഒരു വിസ മാത്രമേ ലഭിക്കൂ.

ട്രാവല്‍ ഏജന്‍സികള്‍ക്ക് പത്ത് ലക്ഷം രൂപ വായ്പ നല്‍കും. ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് ഒരു ലക്ഷം രൂപയുടെ വായ്പയും അനുവദിക്കും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.