ജമ്മുകശ്മീരും ലഡാക്കും ഒഴിവാക്കി ഇന്ത്യന്‍ ഭൂപടം; ട്വിറ്റര്‍ എംഡിക്കെതിരെ കേസ്

ജമ്മുകശ്മീരും ലഡാക്കും ഒഴിവാക്കി ഇന്ത്യന്‍ ഭൂപടം; ട്വിറ്റര്‍ എംഡിക്കെതിരെ കേസ്

ന്യുഡല്‍ഹി: ജമ്മുകശ്മീരും ലഡാക്കും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ ട്വിറ്റര്‍ എംഡിക്കെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് പൊലീസാണ് എംഡി മനീഷ് മഹേശ്വരിക്കെതിരെ കേസെടുത്തത്.

ബജ്രംഗ്ദള്‍ നേതാവിന്റെ പരാതിയില്‍, ബുലന്ത്ഷെഹര്‍ പോലീസ് ആണ് കേസെടുത്തത്. അതേസമയം വിവാദമായ മാപ്പ് ട്വിറ്റര്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. വെബ്സൈറ്റിലെ ട്വീപ്പ് ലൈഫ് വിഭാഗത്തിലാണ് ജമ്മു കശ്മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായുഉള്ള മാപ്പ് ട്വിറ്റര്‍ പ്രസിദ്ധീകരിച്ചത്.
കടുത്ത പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ ട്വിറ്റര്‍ ഇതുവരെയും തയാറായിട്ടില്ല. കഴിഞ്ഞ വര്‍ഷം സമാനമായി ഇന്ത്യയുടെ വികലമായ മാപ്പ് പ്രസിദ്ധീകരിച്ചതിന് ട്വിറ്റര്‍ മാപ്പ് പറഞ്ഞിരുന്നു. ട്വിറ്ററിന്റെ പ്രകോപനപരമായ നീക്കങ്ങള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് ഐടി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.