സിനോഫാമിന്റെ രണ്ട് ഡോസുമെടുത്തവ‍ർ ഒറ്റ ഫൈസർ ബൂസ്റ്റ‍ർ ഡോസ് മാത്രമെടുക്കണം

സിനോഫാമിന്റെ രണ്ട് ഡോസുമെടുത്തവ‍ർ ഒറ്റ ഫൈസർ ബൂസ്റ്റ‍ർ ഡോസ് മാത്രമെടുക്കണം

ദുബായ്: കോവിഡിനെതിരെയുളള പ്രതിരോധ വാക്സിനെടുത്തവർക്കുളള അറിയിപ്പുമായി അധികൃതർ. കോവിഡ് വാക്സിന്‍ സിനോഫാം ആണ് സ്വീകരിച്ചതെങ്കില്‍ രണ്ടാം ഡോസുമെടുത്ത് കഴിഞ്ഞ് ആറുമാസം കഴിഞ്ഞ് ഫൈസ‍ർ വാക്സിന്റെ ബൂസ്റ്റ‍ർ ഡോസ് സ്വീകരിക്കാം. എന്നാല്‍ ഫൈസ‍ർ വാക്സിന്റെ ഒറ്റ ഡോസ് മാത്രമേ എടുക്കാവൂ എന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

പ്രതിരോധശക്തി വർദ്ധിക്കുമെന്നുളളതിനൊപ്പം അസ്ട്രസെനക്കയും ഫൈസറും അംഗീകരിച്ച യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകാന്‍ സാധിക്കുമെന്നുളളതും ഫൈസറിന്റെ ബൂസ്റ്റർ ഡോസ് എടുക്കാന്‍ പ്രേരക ഘടകങ്ങളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.