കൊച്ചി മെട്രോ നാളെ മുതല്‍ ഓടിത്തുടങ്ങും; യാത്ര കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ച്

കൊച്ചി മെട്രോ നാളെ മുതല്‍ ഓടിത്തുടങ്ങും; യാത്ര കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ച്

കൊച്ചി: കൊച്ചി മെട്രോ നാളെ വീണ്ടും സര്‍വീസ് തുടങ്ങുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 53 ദിവസം നിര്‍ത്തിയിട്ടതിനുശേഷമാണ് വീണ്ടും സര്‍വ്വീസ് നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയായിരിക്കും സര്‍വീസ്. തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളകളിലും തിരക്കു കുറവുള്ള സമയത്ത് 15 മിനിറ്റ് ഇടവേളകളിലുമായിരിക്കും സര്‍വീസ്. യാത്രക്കാരുടെ എണ്ണത്തിലെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് മാറ്റമുണ്ടാകാം.

ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ, സര്‍വീസ് തുടങ്ങുന്നതു സംബന്ധിച്ച് സ്ഥിരം യാത്രക്കാരില്‍നിന്ന് നിരവധി അന്വേഷണങ്ങളാണ് ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിന് കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസുകള്‍. യാത്രക്കാര്‍ക്കായി സാനിറ്റൈസറുകളും താപമാപിനിയും പ്രധാന സ്റ്റേഷനുകളില്‍ തെര്‍മല്‍ ക്യാമറയും ഒരുക്കിയിട്ടുണ്ട്. ദിവസവും രാവിലെ സര്‍വീസ് തുടങ്ങും മുമ്പ് ഫോഗിങ് നടത്തുകയും സര്‍വീസ് അവസാനിക്കുമ്പോള്‍ ട്രെയിനുകള്‍ വൃത്തിയാക്കുകയും ചെയ്യും.

യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. പരമാവധി കൊച്ചി വണ്‍ സ്മാര്‍ട് കാര്‍ഡ് ഉപയോഗിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമായിരിക്കും ഇരിക്കാന്‍ അനുവദിക്കുകയെന്നും മെട്രോ അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.