ദുബായ്: നിരവധി പ്രൊമോഷനുകളും ആഘോഷങ്ങളുമായി ദുബായ് സമ്മർ സർപ്രൈസിന് തുടക്കം. ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ച ഇന്ന്, രാവിലെ 10 മുതല്‍ 24 മണിക്കൂർ നീണ്ടുനില്‍ക്കുന്ന സൂപ്പർ പ്രമോഷനുണ്ട്. ഹോട്ടലുകളിലും മറ്റും വലിയ വിലക്കുറവില്‍ താമസ സൗകര്യവും ദുബായിലെ പ്രധാന വിനോദസഞ്ചാര ഇടങ്ങളിലേക്കുളള ടിക്കറ്റുകളുമെല്ലാം പ്രൊമോഷന്റെ ഭാഗമായി നല്‍കുന്നുണ്ട്.

താമസക്കാർക്കും സന്ദർശകർക്കും അവസരം പ്രയോജനപ്പെടുത്താം.10 ആഴ്ച നീണ്ടുനില്‍ക്കുന്ന സമ്മർ സർപ്രൈസ് സെപ്റ്റംബർ നാലുവരെയാണ്. വിനോദ -വിപണന മേളകള്‍ക്ക് പുറമെ കരിമരുന്ന് പ്രയോഗമുള്‍പ്പടെയുളള ആഘോഷ പരിപാടികളും ഇത്തവണത്തെ ഡിഎസ്എസിന് മാറ്റേകും.

അഡ്രസ് ഹോട്ടലുകളിലേക്കും റിസോട്ടുകളിലേക്കും അർമാനി ഹോട്ടലുകളിലേക്കും 30 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിട്ടുളളത്. വിഡാ ഹോട്ടലുകള്‍ക്കും പ്രോപ്പർട്ടികള്‍ക്കും 40 ശതമാനം ഇളവില്‍ ബുക്കിംഗ് ലഭ്യമാകും. അർമാനിയിലെ ഹോട്ടല്‍ ബുക്കിംഗിനൊപ്പം ബുർജ് ഖലീഫയിലെ 148-ാം നിലയിലെ സന്ദർശക ടിക്കറ്റ് , ദുബായ് അക്വേറിയം ആന്റ് അണ്ടർവാട്ടർ സൂ, ഓഗ്മെന്‍റഡ് റിയാലിറ്റി വിആർ പാർക്കിലേക്കുളള ടിക്കറ്റുകള്‍ക്കും ഇളവുകള്‍ ലഭ്യമാണ്.

വോക്കോ ദുബായില്‍ 20 ശതമാനം ഇളവുണ്ട്. അത്ലാറ്റിസ് പാമിലും സെപ്റ്റംബർ 30 വരെയുളള ബുക്കിംഗിന് 20 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ ഹില്‍ട്ടന്‍, ഷെറാട്ടണ്‍, അക്കോർ,കെംപിന്‍സ്കി, ക്രൗണ്‍പ്ലാസ ദുബായ് ദേര, ദുബായ് ഫെസ്റ്റിവല്‍ സിറ്റി, ഇന്റർകോണ്ടിനന്റല്‍ ദുബായ് മരീന, ഹോട്ടല്‍ ഇന്റിഗോ ദുബായ് ഡൗണ്‍ടൗണ്‍ എന്നിവിടങ്ങളിലും ആകർഷകങ്ങളായ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുളളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.