പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ദയാവധ നിയമം പ്രാബല്യത്തില്‍; മുഖംതിരിച്ച് ഡോക്ടര്‍മാര്‍

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ദയാവധ നിയമം പ്രാബല്യത്തില്‍; മുഖംതിരിച്ച് ഡോക്ടര്‍മാര്‍

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാനത്ത് ദയാവധ നിയമം വ്യാഴാഴ്ച്ച പ്രാബല്യത്തില്‍ വന്നു. ഓസ്‌ട്രേലിയയില്‍ ദയാവധം നിയമവിധേയമാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണിത്. 2019 ഡിസംബറിലാണ് പാര്‍ലമെന്റില്‍ നിയമം പാസായത്.
അതേസമയം ആരോഗ്യ രംഗത്തെ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമല്ല തീരുമാനത്തോട് ഇതുവരെയുള്ളത്. 2019-ല്‍ നിയമം പാസായിട്ടും എട്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ദയാവധം നല്‍കുന്നതിനുള്ള പരിശീലനം പൂര്‍ത്തിയാക്കിയത്.

ഇതുവരെ എഴുപതു ഡോക്ടര്‍മാര്‍ മാത്രമാണ് ദയാവധത്തിനുള്ള പരിശീലനത്തിന് സന്നദ്ധത അറിയിച്ചതെന്ന് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ മെഡിക്കല്‍ അസോസിയേഷന്‍ വക്താവ് ആന്‍ഡ്രൂ മില്ലര്‍ അറിയിച്ചു. ദയാവധം നടപ്പാക്കണമെങ്കില്‍ പരിശീനം ലഭിച്ച ഡോക്ടര്‍മാര്‍ കൂടിയേ തീരൂ. അതിന് ഇനിയും സമയമെടുക്കുമെന്ന് ആന്‍ഡ്രൂ അറിയിച്ചു.

ക്രിസ്തീയ സംഘടനകളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് 2019-ല്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് ദയാവധത്തിന് അനുമതി നല്‍കിയത്.

ദയാവധത്തിനെതിരേ കടുത്ത നിലപാട് സ്വീകരിച്ച നിക്ക് ഗൊയ്‌റാന്‍, സര്‍ക്കാരിന്റേത് വേഗത്തിലെടുത്ത നടപടിയാണെന്നു വിമര്‍ശിച്ചു. മുതിര്‍ന്നവരുടെ കാര്യത്തില്‍ നിയമം ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണെന്നും ഇതിനെതിരേ ശക്തമായ നിയമനിര്‍മാണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പാലിയേറ്റീവ് കെയര്‍ സംവിധാനം മികവുറ്റതാക്കണമെന്നും നിക്ക് ഗൊയ്‌റാന്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.