സാമൂഹിക സൗഹൃദം വളർത്തുക: ജൂലൈ മാസത്തെ പ്രാർത്ഥനാ നിയോഗം പങ്ക് വച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ

സാമൂഹിക സൗഹൃദം വളർത്തുക: ജൂലൈ മാസത്തെ  പ്രാർത്ഥനാ നിയോഗം പങ്ക് വച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ

ജൂലൈ മാസത്തെ പ്രാർത്ഥന നിയോഗം മാർപാപ്പാ പങ്ക് വച്ചത് ഇങ്ങനെ:

"സുഹൃത്തിനെ കണ്ടെത്തുന്നവൻ നിധി കണ്ടെത്തുന്നു ബൈബിൾ പറയുന്നു.
എല്ലാവരും അവരുടെ സൗഹൃദങ്ങളുടെ ചട്ടക്കൂടിനുള്ളിൽനിന്നും പുറത്തിറങ്ങണമെന്നും തങ്ങളുടെ സൗഹൃദങ്ങളുടെ അപ്പുറത്തേക്ക് പോയി സമൂഹിക സൗഹൃദം വളർത്തിയെടുക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ശരിയായ രീതിയിൽ ഒരുമിച്ച് ജീവിക്കാൻ അത് അത്യാവശ്യമാണ്.
പ്രത്യേകിച്ച്, അകറ്റിനിർത്തിയിരിക്കുന്ന ദരിദ്രരും ദുർബലരുമായിട്ടുള്ളവരുമായി സൗഹൃദം പുതുക്കുക ആവശ്യമാണ്.
പരിഹാരങ്ങൾ നൽകാതെ ജനങ്ങളുടെ വേദനയെ ചൂഷണം ചെയ്യുന്ന, ഒരു പരിഹാരവും നിർദേശിക്കാനാവാത്ത, കപട ജനകീയതകളിൽ നിന്ന് നാം അകന്നിരിക്കേണ്ടതുണ്ട്.

നശിപ്പിക്കുന്ന സാമൂഹിക ശത്രുതയിൽ നിന്ന് നാം ഓടിപ്പോകുകയും ധ്രുവീകരണം ഉപേക്ഷിക്കുകയും വേണം.
ഇത് എല്ലായ്പ്പോഴും എളുപ്പമല്ല, പ്രത്യേകിച്ചും ഇന്ന് നമ്മുടെ രാഷ്ട്രീയവും സമൂഹവും മാധ്യമങ്ങളും തങ്ങൾക്ക് നശിപ്പിക്കാനായി ശത്രുക്കളെ സൃഷ്ടക്കാൻ പ്രേരിപ്പിക്കുകയും അവരെ അധികാരക്കളികൊണ്ട് പരാജയപ്പെടുത്തുകയും ചെയ്യുന്നു.
യാഥാർത്ഥ്യത്തെ പുതിയ രീതിയിൽ നോക്കി കാണാനുള്ള പാതയാണ് പരസ്പര സംഭാഷണം. അതിനാൽ പൊതുനന്മ കെട്ടിപ്പടുക്കുന്നതിൽ നാം നേരിടുന്ന വെല്ലുവിളികളെ ആവേശത്തോടെ അതിജീവിക്കാൻ കഴിയും.
സംഘർഷത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളിൽ, സംഭാഷണത്തിന്റെയും സൗഹൃദത്തിന്റെയും ധീരരും വികാരഭരിതരുമായ വാസ്തുശില്പികളായിരിക്കാം. എല്ലായ്പ്പോഴും സഹായഹസ്തം പുലർത്തുന്ന സ്ത്രീപുരുഷന്മാരായിരിക്കാം. ശത്രുതയക്കും യുദ്ധത്തിനും ഇടം ലഭിക്കാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം."


മാർപാപ്പയുടെ ഈ വർഷത്തെ ഓരോ മാസത്തേയും നിയോഗങ്ങൾ :


ജനുവരി 2021

മനുഷ്യ സാഹോദര്യം: മറ്റു മതങ്ങളിലെ നമ്മുടെ സഹോദരീസഹോദരന്മാരുമായി പൂർണ്ണമായി കൂട്ടായ്മയിൽ ജീവിക്കാനും, എല്ലാവർക്കുമായി പരസ്പരം പ്രാർത്ഥിക്കാനും,കർത്താവ് നമുക്ക് കൃപ നൽകട്ടെ.

ഫെബ്രുവരി 2021

സ്ത്രീകൾക്കെതിരായ അതിക്രമം: അക്രമത്തിന് ഇരയായ സ്ത്രീകൾ സമൂഹത്താൽ സംരക്ഷിക്കപ്പെടാനും അവരുടെ കഷ്ടപ്പാടുകൾ പരിഗണിക്കാൻ ശ്രദ്ധിക്കപ്പെടാനും പ്രാർത്ഥിക്കാം.

മാർച്ച് 2021

അനുരഞ്ജനത്തിന്റെ സംസ്കാരം:ദൈവത്തിന്റെ അനന്തമായ കരുണ ആസ്വദിക്കാനും അനുരഞ്ജനത്തിന്റെ കൂദാശ കൂടുതൽ ആഴത്തിൽ അനുഭസവവേദ്യമാക്കാനും സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

ഏപ്രിൽ 2021

മൗലികാവകാശങ്ങൾ: സ്വേച്ഛാധിപത്യത്തിനും സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കും പ്രതിസന്ധിയിലായ ജനാധിപത്യ രാജ്യങ്ങൾക്ക് കീഴിലും മൗലികാവകാശങ്ങൾക്കായി പോരാടി ജീവൻ പണയപ്പെടുത്തുന്നവർക്കായി നമുക്ക് പ്രാർത്ഥിക്കാം.

മെയ് 2021
ലോക സാമ്പത്തികം:സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നതിനും പൗരന്മാരെ അതിന്റെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ധനകാര്യ മേഖലയിലെ ഉത്തരവാദിത്തപെട്ടവർ സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.

ജൂൺ 2021

വിവാഹത്തിന്റെ സൗന്ദര്യം: ക്രിസ്തീയ സമൂഹത്തിന്റെ പിന്തുണയോടെ വിവാഹത്തിന് തയ്യാറെടുക്കുന്ന ചെറുപ്പക്കാർക്കായി നമുക്ക് പ്രാർത്ഥിക്കാം: അവർ ഔദാര്യം, വിശ്വസ്തത, ക്ഷമ എന്നിവയോടുകൂടി സ്നേഹത്തിൽ വളരാൻ പ്രാർത്ഥിക്കാം

ജൂലൈ 2021

സാമൂഹിക സൗഹൃദം:സംഘർഷത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളിൽ, സംഭാഷണത്തിൽ സൗഹൃദത്തിന്റെ വാസ്തുശില്പികളാകാൻ നമുക്കാവട്ടെ എന്ന് പ്രാർത്ഥിക്കാം.

ഓഗസ്റ്റ് 2021

സഭ:സുവിശേഷത്തിന്റെ വെളിച്ചത്തിൽ സ്വയം നവീകരിക്കപ്പെട്ട്‌ കൃപയും ശക്തിയും പരിശുദ്ധാത്മാവിൽ നിന്ന് ലഭിക്കത്തക്കവിധം വ്യാപാരിക്കാൻ നമുക്ക് സഭയ്ക്കായി പ്രാർത്ഥിക്കാം.

സെപ്റ്റംബർ 2021

പരിസ്ഥിതി സുസ്ഥിര ജീവിതശൈലി:ലളിതവും പാരിസ്ഥിതികവും സുസ്ഥിരവുമായ ഒരു ജീവിതശൈലി എല്ലാവരും തിരഞ്ഞെടുക്കാൻ പ്രാർത്ഥിക്കാം . ഈ കാര്യത്തിൽ യുവജനതയുടെ നിശ്ചയദാർഢ്യത്തിൽ സന്തോഷിക്കാം.

ഒക്ടോബർ 2021

മിഷനറി ശിഷ്യന്മാർ : സുവിശേഷത്തിന്റെ ചുവയുള്ള ഒരു ജീവിതത്തിന്റെ സാക്ഷികളായിക്കൊണ്ട്‌ , സ്നാനമേറ്റ ഓരോ വ്യക്തിയും സുവിശേഷവത്ക്കരണത്തിൽ പങ്കാളിയാകാനും, ദൗത്യനിർവഹണത്തിൽ പങ്ക് ചേരാനും ഇടയാവാനായി പ്രാർത്ഥിക്കാം.

നവംബർ 2021

വിഷാദം അനുഭവിക്കുന്ന ആളുകൾ: വിഷാദം അനുഭവിക്കുന്ന ആളുകൾക്കും അല്ലെങ്കിൽ ജീവിതം എരിഞ്ഞ് തീരുന്നവർക്കും ആവശ്യമായ പിന്തുണയും ജീവിതത്തിലേക്ക് വഴി തെളിക്കുന്ന വെളിച്ചവും ലഭിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.

ഡിസംബർ 2021

വചന പ്രഘോഷകർ: ദൈവവചനം പ്രഖ്യാപിക്കാൻ വിളിക്കപ്പെട്ട വചനപ്രഘോഷകർക്കായി നമുക്ക് പ്രാർത്ഥിക്കാം: ധൈര്യവും സർഗ്ഗാത്മകതയും പരിശുദ്ധാ ത്മാവിൽനിന്നു കിട്ടുന്ന ശക്തിയും നിറഞ്ഞ് അവർ വചനത്തിന് സാക്ഷികളാകട്ടെ.

മാർപാപ്പയുടെ ജൂലൈ മാസത്തെ പ്രാർത്ഥനാ നിയോഗം പങ്ക് വച്ച് കൊണ്ടുള്ള വീഡിയോ വത്തിക്കാൻ ന്യൂസ് പുറപ്പെടുവിച്ചത് കാണാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ ക്ലിക്ക് ചെയ്യുക.


ഇതിന് മുൻപുള്ള മാസങ്ങളിലെ പ്രാർത്ഥന നിയോഗ വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26