ജിസിസി: യുഎഇയില്‍ ഇന്നലെ കോവിഡ് ബാധിച്ച് ആറുപേർ മരിച്ചു. 1663 പേരിലാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. 1638 പേർ രോഗമുക്തി നേടുകയും ചെയ്തു. 283661 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ആകെ 636245 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 614636 പേർ രോഗമുക്തി നേടുകയും ചെയ്തു. 1825 മരണവും ഇതുവരെ സ്ഥിരീകരിച്ചു.
സൗദി അറേബ്യയില്‍ ഇന്നലെ 16 മരണമാണ് സ്ഥിരീകരിച്ചത്. 1208 പേർ രോഗമുക്തി നേടി. 1338 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. കിഴക്കന്‍ പ്രവിശ്യയില്‍ 327 പേരിലും റിയാദില്‍ 279 പേരിലും മക്കയില്‍ 208 പേരിലുമാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 490464 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 470328 പേർ രോഗമുക്തി നേടുകയും ചെയ്തു.
ബഹ്റിനില്‍ 165 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ചെയ്തപ്പോള്‍ മൂന്ന് മരണവും 422 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. 12446 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ആക്ടീവ് കേസുകള്‍ 2622 ആണ്. രാജ്യത്ത് 1,061,023 പേർ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരാണ്. 993896 പേർ രണ്ടാം ഡോസുമെടുത്തു. 78784 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്.
കുവൈറ്റില്‍ 1895 പേരില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 1775 രോഗമുക്തിയും 16 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 360406 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 339604 പേർ രോഗമുക്തി നേടി. 1995 പേരുടെ മരണവും റിപ്പോർട്ട് ചെയ്തു.
ഖത്തറില്‍ 115 പേരാണ് രോഗമുക്തി നേടിയത്. 1659 ആണ് ആക്ടീവ് കേസുകള്‍,, രാജ്യത്തുളള 64 പേരിലും രാജ്യത്ത് പുതുതായി എത്തിയ 69 പേരിലും കോവിഡ് സ്ഥിരീകരിച്ചു. മരണമൊന്നും റിപ്പോർട്ട് ചെയ്തില്ല.
ഒമാനില്‍ വെള്ളിയാഴ്ചയിലെ വിവരങ്ങള്‍ ലഭ്യമല്ല. വ്യാഴാഴ്ച 40 മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.