റഫാല്‍ വിവാദം:രാഹുല്‍ ഗാന്ധിയുടെ നിലപാട് ശരിയായെന്ന് രണ്‍ദീപ് സുര്‍ജെവാല

റഫാല്‍ വിവാദം:രാഹുല്‍ ഗാന്ധിയുടെ നിലപാട് ശരിയായെന്ന് രണ്‍ദീപ് സുര്‍ജെവാല


ന്യുഡല്‍ഹി: റഫാല്‍ വിവാദം രാജ്യത്ത് വീണ്ടും ചൂടുപിടിക്കുന്നു. റഫാല്‍ യുദ്ധവിമാന ഇടപടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ഫ്രാന്‍സില്‍ നിന്നും ഇന്ത്യ യുദ്ധവിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളില്‍ ഫ്രഞ്ച് ഭരണകൂടം ജുഡീഷ്യല്‍ അന്വേഷണത്തിന് ജഡ്ജിയെ നിയോഗിച്ചതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 'റഫാല്‍ ഇടപാടിലെ അഴിമതി ഇപ്പോള്‍ വ്യക്തമായി പുറത്തുവന്നിരിക്കുന്നു. ഫ്രാന്‍സില്‍ അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും നിലപാട് ശരിയെന്നു സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇടപാടില്‍ അഴിമതിയുണ്ടായെന്നു ഫ്രഞ്ച് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു.'കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.