തിരുവനന്തപുരം: ജമ്മു കശ്മീരിലെ വിമാനത്താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത ശക്തമാക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
തീവ്രവാദ ഗ്രൂപ്പുകള്‍ ഡ്രോണ്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യത ഉളളതിനാല്‍ അതീവജാഗ്രത പുലര്‍ത്തണമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ തമിഴ്നാടിനും കേരളത്തിനും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
അതിര്‍ത്തി മേഖലകളില്‍ ചില തീവ്രവാദ സംഘടനകള്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുന്നുവെന്ന സൂചനകള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. താലിബാന്‍ അടക്കമുള്ള സംഘടനകള്‍ ആക്രമണം നടത്താനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തിലും തമിഴ്‌നാട്ടിലും പ്രാദേശിക തലത്തില്‍ ഉണ്ടായേക്കാവുന്ന ആക്രമണ സാധ്യതകളെക്കുറിച്ചും മുന്നറിയിപ്പുണ്ട്. തീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായി കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥിലേക്കും ആളുകള്‍ പോയതും ഇസ്ലാമിക് സ്‌റ്റേറ്റുമായി കേരളത്തിലെ ചില സംഘടനകള്‍ക്കുള്ള ബന്ധവും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ വിഷയമാണ്.
തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍-ഉമ്മ പോലുള്ള സംഘടനകളുടെ സാന്നിധ്യവും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, കന്യാകുമാരി, തമിഴ്‌നാട്ടിലെ മറ്റ് തെക്കന്‍ ജില്ലകളിലെ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കേരളത്തിനും തമിഴ്നാടിനും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.