കുഞ്ഞു മുഹമ്മദിനെ മലയാളികള്‍ ഏറ്റെടുത്തു; മരുന്നിനായുള്ള 18 കോടി ദിവസങ്ങള്‍ക്കകം സമാഹരിച്ചു

കുഞ്ഞു മുഹമ്മദിനെ മലയാളികള്‍ ഏറ്റെടുത്തു;  മരുന്നിനായുള്ള 18 കോടി ദിവസങ്ങള്‍ക്കകം സമാഹരിച്ചു

കണ്ണൂര്‍: അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ട പതിനെട്ടുകോടി രൂപ ദിവസങ്ങള്‍ക്കുള്ളില്‍ സമാഹരിച്ച് മലയാളികള്‍ ലോകത്തിന് മാതൃകയായി. കേരളം ഒറ്റക്കെട്ടായി നിന്നപ്പോള്‍ ഒന്നര വയസുകാരനായ മുഹമ്മദിന്റെ മരുന്നിന് വേണ്ടിയുള്ള പണം ലഭിച്ചു. ഇനി പണം അയക്കേണ്ടതില്ലെന്ന് കുടുംബം അറിയിച്ചു. പണം നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും കുടുംബം പറഞ്ഞു.

ധന സഹായത്തിനായി തുറന്ന രണ്ട് അക്കൗണ്ടുകളിലേക്കും മലയാളികള്‍ ഒരേമനസോടെ സഹായം എത്തിക്കുകയായിരുന്നു. പേശികളെ ക്ഷയിപ്പിക്കുന്ന സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാന്‍ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടത്.

ലോകത്തെ ഏറ്റവും വില കൂടിയ മരുന്നുകളില്‍ ഒന്നാണിത്. ഒരു ഡോസിന് വില പതിനെട്ട് കോടിയാണ്. മുഹമ്മദിന്റെ സഹോദരി അഫ്രയ്ക്കും ഇതേ അസുഖമുണ്ട്. രണ്ട് വയസിന് മുമ്പ് മുഹമ്മദിന് സോള്‍ജെന്‍സ്മാ എന്ന മരുന്ന് ഒരു ഡോസ് നല്‍കിയാല്‍ രോഗം ഭേദമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.