ന്യുഡല്‍ഹി: ജെഡിയു മോദി സര്‍ക്കാരിന്റെ ഭാഗമാകുന്നുവെന്ന് സൂചന. ഇത് സംബന്ധിച്ച് ജെഡിയു അധ്യക്ഷന്‍ ആര്‍പി സിംഗ് ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ജെഡിയു മോദി സര്‍ക്കാരിന്റെ ഭാഗമാകുന്നുവെന്ന വാര്‍ത്ത ആദ്യം പുറത്ത് വിടുന്നത് ജെഡിയു ബിഹാര്‍ പ്രസിഡന്റ് ഉമേശ് കുശ്വാഹയാണ്.
മന്ത്രിസഭയുടെ ഭാഗമാകുന്നില്ലെന്നായിരുന്നു ജെഡിയുവിന്റെ ആദ്യ നിലപാടെങ്കിലും, നിലവില്‍ ഈ തീരുമാനത്തില്‍ മാറ്റം വന്നിരിക്കുകയാണ്. ജെഡിയുവിന് നിലവില്‍ 16 എംപിമാരാണ് ഉള്ളത്. അതുകൊണ്ട് തന്നെ മൂന്ന് മുതല്‍ നാല് പേരെ വരെ കേന്ദ്ര കാബിനറ്റിലേക്ക് ആവശ്യപ്പെടാന്‍ ജെഡിയുവിന് സാധിക്കും. ജെഡിയുവില്‍ നിന്ന് ആര്‍സിപി സിംഗിനും ലല്ലന്‍ സിംഗിനും സാധ്യതയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.