കോട്ടയം: പാല പൂവരണിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. അയർക്കുന്നം സ്വദേശിനി ഒഴുങ്ങാലിൽ മിനി ജോർജാണ് (48 വയസ്സ്) മരിച്ചത്. പൂവരണി ടൗണിൽ ലാബ് നടത്തുന്ന മിനി ഭർത്താവിനൊപ്പം ലാബിലേക്ക് വരുമ്പോഴായിരുന്നു അപകടം.
പൂവരണി മൂലേതുണ്ടി റോഡിലാണ് അപകടമുണ്ടായത്. അപകടമുണ്ടായ സമയത്ത് എതിരെ ഒരു വാഹനം വന്നിരുന്നു. ഈ വാഹനത്തിൻ ഇടിച്ചാണോ അപകടമുണ്ടായതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
ഇടിയുടെ ആഘാതത്തിൽ മിനി റോഡിലേക്ക് തലയടിച്ച വിഴുകയായിരുന്നുവെന്നും പറയപ്പെടുന്നു. സംഭവത്തിൽ പൊലിസ് അന്വേഷണം നടത്തി വരികയാണ്.
മുമ്പ് മിനി കുവൈറ്റിൽ ലാബ് ടെക്‌നിഷ്യൻ ആയി ജോലി ചെയ്തിരുന്നു. മിനിയുടെ ആദ്യ ഭര്‍ത്താവും ഏക മകളും നേരത്തെ മരിച്ചിരുന്നു.
അതിനുശേഷമായിരുന്നു അയര്‍ക്കുന്നം ഒഴുങ്ങാലില്‍ ജോര്‍ജുമായുള്ള വിവാഹം നടന്നത്. കുവൈറ്റില്‍ നിന്നും മടങ്ങിയെത്തിയ ശേഷം പൂവരണിയില്‍ ലാബ് നടത്തുകയായിരുന്നു മിനിയും ജോര്‍ജും. കോഴിക്കോട് വട്ടുകുന്നേല്‍ കുടുംബാംഗമാണ്.
ശവസംസ്കാരശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.