കാതോലിക്ക ബാവയുടെ ആരോഗ്യ നിലയില്‍ പുരോഗതി; അടിയന്തര സൂനഹോദോസ് സ്ഥിതിഗതികള്‍ വിലയിരുത്തി

കാതോലിക്ക ബാവയുടെ ആരോഗ്യ നിലയില്‍ പുരോഗതി; അടിയന്തര സൂനഹോദോസ് സ്ഥിതിഗതികള്‍ വിലയിരുത്തി

പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ മോര്‍ ബസേലിയോസ് മാര്‍തോമ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവയുടെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹം മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

സഭാ അധ്യക്ഷന്റെ ആരോഗ്യ നിലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പരുമലയില്‍ ചേര്‍ന്ന അടിയന്തര സൂനഹോദോസ് സ്ഥിതിഗതികള്‍ വിലയിരുത്തി. മാര്‍ ഗ്രിഗോറിയോസ് ആശുപത്രിയിലാണ് അടിയന്തര സൂനഹദോസ് ചേര്‍ന്നത്. കാതോലിക്കാ ബാവയുടെ അദ്ദേഹത്തിന്റെ ആരോഗ്യനില ആശാവഹമാണെന്നും സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും സഭ പ്രസ്താവനയില്‍ വ്യക്തമാക്കി.

പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. ഓക്സിജന്റെ അളവ് താഴ്ന്നതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.