പൂച്ചെണ്ടും ഉപഹാരവും വേണ്ട; വേദിയില്‍ മുതിര്‍ന്ന കര്‍ഷകന്‍ വേണം: മാര്‍ഗനിര്‍ദേശവുമായി കൃഷിമന്ത്രി

പൂച്ചെണ്ടും ഉപഹാരവും വേണ്ട; വേദിയില്‍ മുതിര്‍ന്ന കര്‍ഷകന്‍ വേണം: മാര്‍ഗനിര്‍ദേശവുമായി കൃഷിമന്ത്രി

ചേര്‍ത്തല: കൃഷിവകുപ്പുമായി ബന്ധപ്പെട്ട് മന്ത്രി പി. പ്രസാദ് പങ്കെടുക്കുന്ന പരിപാടികളില്‍ പൂച്ചെണ്ടും ഉപഹാരവും ഒഴിവാക്കാന്‍ നിര്‍ദേശം. സ്ഥലത്തെ മുതിര്‍ന്ന കര്‍ഷകനെ നിര്‍ബന്ധമായും വേദിയില്‍ ഇരുത്തുകയും വേണം. മന്ത്രിയുടെ നിര്‍ദേശപ്രകാരം അഡീഷണല്‍ സെക്രട്ടറി എസ്. സാബിര്‍ഹുസൈനാണ് ഉത്തരവിറക്കിയത്. അനാവശ്യച്ചെലവും പ്ലാസ്റ്റിക് ഉപയോഗവും കുറയ്ക്കുന്നതിന്റെ ഭാഗമായാണു പൂച്ചെണ്ടും ഉപഹാരവും ഒഴിവാക്കുന്നത്.

കര്‍ഷകര്‍ക്കുവേണ്ടി നടത്തുന്ന പരിപാടികളില്‍ അവരുടെ സാന്നിധ്യമില്ലെങ്കില്‍ അതിനര്‍ഥമില്ലാതാകുമെന്നു മന്ത്രി പ്രസാദ് പറഞ്ഞു. ഇപ്പോള്‍ കൃഷിചെയ്യാത്ത ആരുമില്ല. എന്നാല്‍, കൃഷിയിലൂടെ ജീവിക്കുന്ന സമൂഹത്തില്‍ അറിയപ്പെടുന്ന കര്‍ഷകനെ വേദിയില്‍ ഉള്‍പ്പെടുത്തണം. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പൂച്ചെണ്ട് വലിയവിപത്താണ്. ഓരോ പരിപാടിക്കും ഉപഹാരത്തിനായി വലിയതുകയും ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സമയവുമാണു വിനിയോഗിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.