കേരളത്തിലെ കോവിഡ് സാഹചര്യത്തില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി; ജാഗ്രത തുടരാന്‍ നിര്‍ദേശം

കേരളത്തിലെ കോവിഡ് സാഹചര്യത്തില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി; ജാഗ്രത തുടരാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് സാഹചര്യങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. അശ്രദ്ധയ്ക്കും അലംഭാവത്തിനും ഇടമില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി ജനങ്ങളുടെ ശ്രദ്ധക്കുറവ് കോവിഡ് വ്യാപനം കുറയാത്തതിന്റെ കാരണമായി ചൂണ്ടികാട്ടി. 

ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കിയതിന് പിന്നാലെ മാസ്‌ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ആള്‍ക്കൂട്ടങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്ന് മോഡി പറഞ്ഞു. ചെറിയ വീഴ്ചകള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കോവിഡിനെ അതിജീവിക്കാനുള്ള പോരാട്ടത്തെ അത് ദുര്‍ബലമാക്കുമെന്നും അദേഹം മുന്നറിയിപ്പ് നല്‍കി.

ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നത് ദുരുപയോഗം ചെയ്യപ്പെടരുത്. ജാഗ്രതയോടെ ജനങ്ങള്‍ കോവിഡിനെ നേരിടണം. കോവിഡിന്റെ ഭീഷണി അവസാനിച്ചിട്ടില്ല. മറ്റു പല രാജ്യങ്ങളിലും കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ട്. ജനങ്ങള്‍ പുറത്തിറങ്ങി സ്വാഭാവിക ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്താന്‍ സനോഫി, ജി.എസ്.കെ എന്നീ വാക്സിനുകള്‍ക്ക് അനുമതി ലഭിച്ചു. ഫലപ്രാപ്തി, രോഗ പ്രതിരോധ ശേഷി എന്നിവ വിലയിരുത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.