അമിത് ഷാ സഹകരണമന്ത്രിയാകുന്നത് അപകടം: തോമസ് ഐസക്

അമിത് ഷാ സഹകരണമന്ത്രിയാകുന്നത് അപകടം: തോമസ് ഐസക്

ആലപ്പുഴ: അമിത് ഷാ സഹകരണമന്ത്രിയാകുന്നത് അപകടമെന്ന് തോമസ് ഐസക്. കേന്ദ്രത്തില്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചതും അതിന്റെ ചുമതല അമിത് ഷായ്ക്ക് നല്‍കിയതും വരാനിരിക്കുന്ന അപകടത്തിന്റെ സൂചനയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. അമിത് ഷായായിരുന്നു ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോണ്‍ഗ്രസില്‍ നിന്നും അടര്‍ത്തി ബി.ജെ.പിയുടെ പിടിയിലാക്കിയതിന്റെ സൂത്രധാരനെന്നും അദ്ദേഹം പറയുന്നു.

'അമൂല്‍ കുര്യനെ പാല്‍ സഹകരണ മേഖലയില്‍ നിന്നും പുകച്ചുപുറത്തു ചാടിച്ചതിന്റെയും പിന്നില്‍ ബി.ജെ.പിയുടെ കരങ്ങളുണ്ടായിരുന്നു,' തോമസ് ഐസക് ഫേസ്ബുക്കില്‍ എഴുതി. അര്‍ബന്‍ ബാങ്കുകളുടെ കാര്യത്തില്‍ സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ റിസര്‍വ്വ് ബാങ്കിനു കൈമാറിക്കൊണ്ട് 2020 സെപ്തംബറില്‍ പാര്‍ലമെന്റ് നിയമം പാസ്സാക്കി. അത് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു ബാധകമാക്കുന്നതിന് ഒരു പ്രത്യേക നോട്ടിഫിക്കേഷന്‍ മതിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'കേരള ബാങ്കില്‍ മിറര്‍ അക്കൗണ്ട് സൃഷ്ടിച്ച് പ്രാഥമിക സഹകരണ ബാങ്കിംഗ് സേവനങ്ങള്‍ മെച്ചപ്പെടുത്താനാണല്ലോ നാം ആലോചിക്കുന്നത്. അതു നിരോധിക്കപ്പെടും,' തോമസ് ഐസക് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.