'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്റെ' രണ്ടാം ഭാഗം 'Alien അളിയന്‍' അണിയറയില്‍; പോസ്റ്റര്‍ പുറത്തിറങ്ങി

'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്റെ' രണ്ടാം ഭാഗം 'Alien അളിയന്‍' അണിയറയില്‍; പോസ്റ്റര്‍ പുറത്തിറങ്ങി

പുതിയ ഒരു ആസ്വാദനതലം മലയാള സിനിമ പ്രേമികള്‍ക്ക് സമ്മാനിച്ച ചിത്രമായിരുന്നു 2019ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25’.  ചിത്രത്തിന്റെ ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ചിത്രത്തിന് ഒരു രണ്ടാം ഭാഗം എത്തുന്നു എന്നതാണ് അത്.

സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും ഒരു റോബോട്ടും പ്രധാന കഥാപാത്രങ്ങളായ ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25’ ആവര്‍ത്തിച്ചുള്ള ടെലിവിഷന്‍ സംപ്രേഷണങ്ങളിലും കാണികളെ നഷ്‍ടപ്പെടുത്താത്ത ചിത്രമാണ്. കൂടാതെ ചിത്രത്തിന് ദേശിയ- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ലഭിച്ചു. റോബോട്ടുമായുള്ള പ്രായമായ മനുഷ്യന്റെ ആത്മബന്ധമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 

ചിത്രത്തിന്റെ നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിളയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ‘Alien അളിയന്‍’ എന്നാണ് ചിത്രത്തിന്റെ പേരായി അനൗണ്‍സ്‍മെന്റ് പോസ്റ്ററില്‍ ഉള്ളത്. ആദ്യഭാഗം ഒരുക്കിയ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ തന്നെയാണ് സംവിധാനം. നിര്‍മ്മാണം എസ്‍ടികെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.