പുഞ്ചിരിക്കാനും പാട്ടുപാടാനും തയ്യാറാണോ ? സ്നേഹാദരവ് -2021 ൽ പങ്കെടുക്കാം

പുഞ്ചിരിക്കാനും പാട്ടുപാടാനും തയ്യാറാണോ ? സ്നേഹാദരവ് -2021 ൽ പങ്കെടുക്കാം

കൊച്ചി : തലമുറകൾ തമ്മിൽ ഇണക്കി ചേർക്കുന്ന കണ്ണികളാണ് വല്യപ്പന്മാരും വല്യമ്മമാരും. ഇത്തരം കണ്ണികൾ ഇല്ലാതെ വരുന്ന സമൂഹത്തിൽ ഇവരുടെ പ്രാധാന്യം ഓർമ്മിപ്പിക്കാൻ ഫ്രാൻസിസ് മാർപ്പാപ്പ ആഗോള വ്യാപകമായി വയോജനങ്ങൾക്കായി ഒരു ദിനം പ്രഖ്യാപിച്ചു. ജോവാക്കിമിന്റെയും അന്നയുടെയും തിരുന്നാളിനോട് അടുത്ത്, ജൂലൈ മാസം നാലാം ഞായറാഴ്ചയാണ് ഈ ആഘോഷ ദിനം.

പ്രായമായവരുടെ ചിന്തകളും ജ്ഞാനം നിറഞ്ഞ വാക്കുകളും സമൂഹത്തെ നേർവഴിക്കു നടത്തുന്നു . നിരന്തരം ദൈവ സ്തുതികൾ ഉയരുന്ന അവരുടെ കണ്ഠങ്ങളാൽ കുടുംബങ്ങൾ ദൈവാലയങ്ങളായി തീരുകയും ചെയ്യുന്നു. ഈ ദിനം മഹത്തരമായി ആചരിക്കാനും  ഇന്നത്തെ തലമുറയ്ക്ക് മുതിർന്ന തലമുറയുടെ മഹനീയത മനസിലാക്കി കൊടുക്കാനുമായി സിന്യൂസ് ലൈവ് സ്നേഹാദരവ് 2021 സംഘടിപ്പിക്കുന്നു.

പല്ലില്ലാത്ത മോണ കാട്ടി പുഞ്ചിരിക്കുന്ന വല്യമ്മമാർക്കും വല്യപ്പമാർക്കുമായി പുഞ്ചിരി മത്സരവും , പ്രായമായെങ്കിലും കലാ വാസനകൾ കയ്യൊഴിഞ്ഞിട്ടില്ല എന്ന് വിളിച്ചു പറയുന്ന പാട്ട് മത്സരവുമാണ് മത്സര ഇനങ്ങൾ. വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന 65 വയസ്സ് പൂർത്തിയായ മലയാളികൾക്ക് ഈ മത്സരത്തിൽ സംബന്ധിക്കാവുന്നതാണ്. ( ജനുവരി 01, 2021 ൽ 65 വയസ്സ് പൂർത്തിയായവർ). എൻട്രികൾ സ്വീകരിക്കുന്നതിനുള്ള അവസാന ദിനം ജൂലൈ 17 ആണ് .

പാട്ട് മത്സരം വ്യക്തിഗതമായിരിക്കും . മലയാളത്തിലുള്ള ഏതെങ്കിലും പാട്ട് 8 വരിയിൽ കവിയാതെ പാടി അത്  റെക്കോർഡ് ചെയ്ത് ഗൂഗിൾ ഫോമിൽ അയക്കേണ്ടതാണ് (https://forms.gle/tirTjSD2wxWnLNtp8). കരോക്കെയോ , മറ്റു സംഗീതോപകരണങ്ങളോ ഉപയോഗിക്കാൻ പാടില്ല.

പുഞ്ചിരി ഫോട്ടോ മത്സരത്തിൽ മത്സരാർത്ഥി പുഞ്ചിരിച്ച് കുടുബാംഗങ്ങളോടൊപ്പമുള്ള ഒരു ഫോട്ടോ എഡിറ്റിംഗ് ചെയ്യാതെ 1 MB സൈസിൽ കൂടാതെ ഗൂഗിൾ ഫോമിൽ (https://forms.gle/d4UYUxtvkdoAxKMeA) അപ്‌ലോഡ് ചെയ്യണം.മത്സര സംബന്ധമായ കൂടുതൽ കാര്യങ്ങൾ അറിയാൻ സിസിലി ജോൺ ( അമേരിക്ക) .001 214 533 2232 ,രാജേഷ് ജോർജ്ജ് കൂത്രപ്പള്ളിൽ ( കുവൈറ്റ്). 00965 66399297,ജോസ് സെബാസ്റ്റ്യൻ ചമ്പക്കര( ഇന്ത്യ).00 91 94477 04042 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.