ഗ്രാഫിക് ഡിസൈനര്‍മാര്‍ക്കുള്ള ഏറ്റവും മികച്ച 12 സ്മാര്‍ട്ട് ഫോണുകള്‍ ഇതാ...

ഗ്രാഫിക് ഡിസൈനര്‍മാര്‍ക്കുള്ള ഏറ്റവും മികച്ച 12 സ്മാര്‍ട്ട് ഫോണുകള്‍ ഇതാ...

ഗ്രാഫിക് ഡിസൈനര്‍മാര്‍ക്ക് ടാബ്ലറ്റുകള്‍ പോലെ തന്നെ ഗ്രാഫിക് വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കാന്‍ വ്യത്യസ്തവും മികവാര്‍ന്നതുമായ നിരവധി സ്മാര്‍ട് ഫോണുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഗ്രാഫിക് ഡിസൈനര്‍മാര്‍ക്ക് വാങ്ങാവുന്ന ഏറ്റവും മികച്ച സ്മാര്‍ട് ഫോണുകള്‍ പരിചയപ്പെടാം.

ഐഫോണ്‍ 12 പ്രോ മാക്സ്

5 ജി ടെക്‌നോളജിയിലെ ആപ്പിളിന്റെ ആദ്യ 5 ജി സ്മാര്‍ട്ഫോണ്‍ ആണ് ഐഫോണ്‍ 12 സീരിസ്. ഐഫോണ്‍ 12 പ്രോ മാക്സിന് ടെലിഫോട്ടോ ക്യാമറയുള്ള മികച്ച ക്യാമറ സംവിധാനമാണ് ഉള്ളത്. ഈ ക്യാമറ സംവിധാനത്തില്‍ 65 എംഎം ഫോക്കല്‍ ലെങ്ത്തുള്ള ക്യാമറയുണ്ട്. ഇത് 2.5x ഒപ്റ്റിക്കല്‍ സൂമും 5x സൂം റേഞ്ചും നല്‍കുന്നു. മെച്ചപ്പെട്ട അള്‍ട്രാ-വൈഡ് ആംഗിള്‍ ക്യാമറയും ഈ ക്യാമറ സെറ്റപ്പില്‍ ഉണ്ട്.

കുറഞ്ഞ ലൈറ്റില്‍ ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ എടുക്കാനും വീഡിയോ സ്റ്റെബിലൈസേഷന്‍ മെച്ചപ്പെടുത്താനും പുതിയ ഇമേജ് സെന്‍സറുകള്‍ക്ക് സാധിക്കുന്നു. ഇമേജ് എഡിറ്റിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ഈ സ്മാര്‍ട്‌ഫോണ്‍ സപ്പോര്‍ട്ട് നല്‍കുമെന്ന് ആപ്പിള്‍ വ്യക്തമാക്കിയിരുന്നു. ഐഫോണ്‍ 12 പ്രോയില്‍ എച്ച്ഡിആര്‍ വീഡിയോ റെക്കോര്‍ഡിംഗിനും ഡോള്‍ബി വിഷന്‍ എച്ച്ഡിആറിനുമുള്ള സപ്പോര്‍ട്ടുണ്ട്.


ഐഫോണ്‍ 12 മിനി

ഐഫോണ്‍ 12 മിനി കോംപാക്റ്റ്, ബെസെല്‍-ലെസ് ഡിസൈനിലാണ് വരുന്നത്. സെറാമിക് ഷീല്‍ഡ് പ്രോട്ടക്ഷനുള്ള 5.4 ഇഞ്ച് റെറ്റിന എക്‌സ്ഡിആര്‍ ഡിസ്പ്ലേയാണ് ഉള്ളത്. 12 എംപി വൈഡ് ആംഗിള്‍ പ്രൈമറി ലെന്‍സും മറ്റൊരു 12 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടറും അടങ്ങുന്ന ഡ്യൂവല്‍ ക്യാമറ സംവിധാനമാണ്‌ഐ ഫോണ്‍ 12 മിനിയില്‍ കമ്പനി നല്‍കിയിട്ടുള്ളത്.

മുന്‍ഭാഗത്ത് സെല്‍ഫികള്‍ പകര്‍ത്തുവാനും വീഡിയോ എടുക്കുവാനും, കോളുകള്‍ക്കുമായി 12 എംപി സെല്‍ഫി ഷൂട്ടറും നല്‍കിയിട്ടുണ്ട്. ഐഫോണ്‍ 12 മിനി എ14 ബയോണിക് എസ്ഒസിയുടെ കരുത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 4 ജിബി റാമുള്ള ഐഫോണ്‍ 12 മിനി മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ച വെക്കുന്നു. ഐഫോണ്‍ 12 മിനിയിലും ബാറ്ററി ലൈഫ് വളരെ മികച്ചതാണ്.

സാംസങ് ഗാലക്സി എസ് 21 അള്‍ട്ര

6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയുമായിട്ടാണ് ഗാലക്സി എസ് 21 അള്‍ട്ര പുറത്തിറക്കിയിരിക്കുന്നത്. ഡബ്ല്യുക്യുഎച്ച്ഡി+ റെസല്യൂഷന്‍നുള്ള ഈ ഡിസ്‌പ്ലെയില്‍ ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉണ്ട്. 12 ജിബി / 16 ജിബി റാമും 256 ജിബി / 512 ജിബി സ്റ്റോറേജുമുള്ള ഫോണിന് കരുത്ത് നല്‍കുന്നത് എക്സിനോസ് 2100 എസ്ഒസിയാണ്. സ്മാര്‍ട്ട്ഫോണിന്റെ പേര് തന്നെ സൂചിപ്പിക്കുന്നത് പോലെ എസ് 21 അള്‍ട്രയ്ക്ക് 5 ജി സപ്പോര്‍ട്ട് ഉണ്ട്.

സാംസങ് ഗാലക്സി എസ്2 1 അള്‍ട്ര 5ജിയുടെ ക്യാമറ സെറ്റപ്പ് മികച്ചതാണ്. പ്രൈമറി 108 എംപി ലെന്‍സ്, 10 എംപി ഒപ്റ്റിക്കല്‍ ടെലിഫോട്ടോ ലെന്‍സ്, 12 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ്, മറ്റൊരു 10 എംപി ഒപ്റ്റിക്കല്‍ സൂപ്പര്‍-ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് പിന്‍ ക്യാമറ സെറ്റപ്പില്‍ നല്‍കിയിട്ടുള്ളത്. 40 എംപി സെല്‍ഫി ഷൂട്ടറും ഡിവൈസില്‍ ഉണ്ട്. 25W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5000mAh ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്. ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.


സാംസങ് ഗാലക്സി എസ് 21

സാംസങ് ഗാലക്സി എസ് 21ല്‍ 6.2 ഇഞ്ച് ഇന്‍ഫിനിറ്റി-ഒ ഡിസ്പ്ലേയാണ് നല്‍കിയിട്ടുള്ളത്. പ്ലസ് മോഡലിന് 6.7 ഇഞ്ച് സ്‌ക്രീനാണ് നല്‍കിയിട്ടുള്ളത്. 64 എംപി ടെലിഫോട്ടോ ലെന്‍സുള്ള ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് കമ്പനി നല്‍കിയിരിക്കുന്നത്. അള്‍ട്രാ-വൈഡ് ആംഗിള്‍, വൈഡ് ആംഗിള്‍ ഷോട്ടുകള്‍ക്കായി രണ്ട് 12 എംപി സെന്‍സര്‍ എന്നിവയും നല്‍കിയിട്ടുണ്ട്.

10 എംപി സെല്‍ഫി ക്യാമറയാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഈ ഹാന്‍ഡ്സെറ്റിന് 8 കെ വീഡിയോകള്‍ ഷൂട്ട് ചെയ്യാന്‍ കഴിയും. സാംസങ് ഗാലക്സി എസ് 21ല്‍ 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമാണ് ഉള്ളത്. ഈ ഹാന്‍ഡ്സെറ്റിന് കരുത്ത് നല്‍കുന്നത് എക്സിനോസ് 2100 പ്രോസസറാണ്. ഈ 5 ജി സ്മാര്‍ട്‌ഫോണില്‍ ഐപി 68 റേറ്റിങും ഉണ്ട്.


സാംസങ് ഗാലക്സി നോട്ട് 20 അള്‍ട്ര

സാംസങ് ഗാലക്സി നോട്ട് 20 അള്‍ട്ര ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865, എക്സിനോസ് 990 സോസി എന്നീ രണ്ട് പ്രോസസര്‍ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. ക്യുഎച്ച്ഡി+ റെസല്യൂഷനും 120Hz റിഫ്രെഷ് റേറ്റുമുള്ള 6.9 ഇഞ്ച് കര്‍വ്ഡ് എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണിലുള്ളത്. വേഗത്തില്‍ ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്യുവാന്‍ അള്‍ട്രാ-വൈഡ് ബാന്‍ഡ് (യുഡബ്ല്യുബി) സാങ്കേതികവിദ്യയും ഈ ഹാന്‍ഡ്സെറ്റില്‍ നല്‍കിയിട്ടുണ്ട്.

ഗാലക്സി നോട്ട് 20 അള്‍ട്രായ്ക്ക് 4,500 എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്.മുന്‍വശത്ത് 10 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറും എഫ് / 2.2 ലെന്‍സും നല്‍കിയിട്ടുണ്ട്. 5 ജി, 4 ജി എല്‍ടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എന്‍എഫ്സി, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ ഗാലക്സി നോട്ട് 20 അള്‍ട്രയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഇതിലുണ്ട്.

ഐഫോണ്‍ എസ്ഇ

ഐഫോണ്‍ എസ്ഇ എ 13 ബയോണിക് ചിപ്സെറ്റാണ് ഈ ഹാന്‍ഡ്സെറ്റിന് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത്. ഐഫോണ്‍ എസ്ഇയുടെ പ്രധാന സവിശേഷത കോംപാക്റ്റ് ഡിസൈനാണ്. ഡോള്‍ബി അറ്റ്‌മോസ്, എച്ച്ഡിആര്‍ 10 പ്ലേബാക്ക് എന്നിവയ്ക്ക് സപ്പോര്‍ട്ടുള്ള 4.7 ഇഞ്ച് എച്ച്ഡി റെറ്റിന ഡിസ്‌പ്ലേയും ഈ ഐഫോണിലുണ്ട്. 3 ഡി ക്വിക്ക് ആക്ഷന്‍സിനായി ഈ ഐഫോണില്‍ ഒരു ഹപ്റ്റിക് ടച്ചും നല്‍കിയിട്ടുണ്ട്.

ഡിസൈനിലും ഐഫോണ്‍ എസ്ഇ ഐഫോണ്‍ 8 പോലെ തന്നെയാണ്. ഓള്‍-ഗ്ലാസ് യൂണിബോഡി ഡിസൈന്‍, വയര്‍ലെസ് ചാര്‍ജിംഗ്, ഐപി 67 വാട്ടര്‍ റെസിസ്റ്റന്‍സ് പോലുള്ള സവിശേഷതകള്‍ ഈ ഐഫോണ്‍ നല്‍കുന്നു. സാപ്പെയര്‍ ക്രിസ്റ്റല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഫിസിക്കല്‍ ടച്ച് ഐഡിയും പുതിയ ഐഫോണ്‍ എസ്ഇയില്‍ നല്‍കിയിട്ടുണ്ട്. ഐഫോണ്‍ എസ്ഇ താരതമ്യേന കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന സ്മാര്‍ട്ട്‌ഫോണ്‍ മാത്രമല്ല മറിച്ച് ഏറ്റവും കരുത്തുള്ള ഐഫോണുകളില്‍ ഒന്ന് കൂടിയാണ്.

വണ്‍പ്ലസ് 8 പ്രോ

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865 പ്രോസസറാണ് വണ്‍പ്ലസ് 8 പ്രോ സ്മാര്‍ട്‌ഫോണിന് കരുത്തേകുന്നത്. 5 ജി നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി നല്‍കുന്ന ഈ ഡിവൈസില്‍ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ട്. മികച്ച ഫോട്ടോഗ്രാഫിക്കായി 48 എംപി പ്രധാന സെന്‍സറിനൊപ്പം 8 എംപി സെന്‍സറും 2 എംപി സെന്‍സറും നല്‍കിയിട്ടുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളിങിനുമായി പഞ്ച്-ഹോളിനുള്ളില്‍ 16 എംപി സെല്‍ഫി ക്യാമറയും ഉണ്ട്. 6.78 ഇഞ്ച് ഫ്‌ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് വണ്‍പ്ലസ് 8 പ്രോയിലുള്ളത്. ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനൊപ്പം കസ്റ്റം ഓക്സിജന്‍ ഒഎസുമായാണ് ഈ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. 30W വാര്‍പ്പ് ചാര്‍ജ് സപ്പോര്‍ട്ടുള്ള 4,510mAh ബാറ്ററി യൂണിറ്റും സ്മാര്‍ട്‌ഫോണില്‍ ഉണ്ട്.

ഗൂഗിള്‍ പിക്സല്‍ 4 എ 5 ജി

ഡ്യുവല്‍ സിം നാനോ + ഇസിം വരുന്ന ഗൂഗിള്‍ പിക്സല്‍ 4 എ 5 ജി ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ, 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080 x 2,340 പിക്സല്‍) ഒഎല്‍ഇഡി ഡിസ്പ്ലേ 413 പിപി പിക്സല്‍ ഡെന്‍സിറ്റി, കോര്‍ണിംഗ് ഗ്ലാസ് 3 പ്രൊട്ടക്ഷന്‍ എന്നിവ ഉള്‍പ്പെടുന്നു. 6 ജിബി എല്‍പിഡിഡിആര്‍ 4 റാമുമായി ജോടിയാക്കിയ ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 765 ജി SoC പ്രോസസറാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കരുത്ത് പകരുന്നത്.

എഫ് / 1.7 ലെന്‍സുള്ള 12.2 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും എഫ് / 2.2 അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുള്ള 16 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനവുമായാണ് ഗൂഗിള്‍ പിക്സല്‍ 4 എ 5 ജി വരുന്നത്. പിക്സല്‍ 4 എ 5 ജിയില്‍ സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി മുന്‍വശത്ത് ഒരു എഫ് / 2.0 ലെന്‍സുള്ള 8 മെഗാപിക്‌സല്‍ ഷൂട്ടര്‍ അവതരിപ്പിക്കുന്നു. 4 എഫ് റെസല്യൂഷന്‍ 60 എഫ്പിഎസ് വരെ വീഡിയോ റെക്കോര്‍ഡിംഗിനെ ഈ ഫോണ്‍ സപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റീരിയോ സ്പീക്കറുകളും രണ്ട് മൈക്രോഫോണുകളും ഇതിലുണ്ട്. 18W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 3,885mAh ബാറ്ററിയാണ് ഈ സ്മാര്‍ട്‌ഫോണില്‍ കമ്പനി നല്‍കിയിരിക്കുന്നത്.


മോട്ടറോള എഡ്ജ്

മിഡ്റേഞ്ച് സെഗ്മെന്റ് സ്മാര്‍ട്ട്‌ഫോണ്‍ എന്ന നിലയില്‍ പുറത്തിറക്കിയ എഡ്ജ് സീരീസിലെ കുറഞ്ഞ വിലയുള്ള മോഡലാണ് മോട്ടറോള എഡ്ജ്. ഈ സ്മാര്‍ട്ട്‌ഫോണില്‍ 6.67 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയിട്ടുള്ളത്. 90Hz റിഫ്രഷ് റേറ്റും ഡിസ്പ്ലേയ്ക്ക് ഉണ്ട്. ഡിസ്‌പ്ലേയ്ക്ക് ഇരുവശത്തും വാട്ടര്‍ഫാള്‍ സ്‌റ്റൈലിലുള്ള കര്‍വ്ഡ് അരികുകളാണ് ഉള്ളത്. 25 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറ ഒരു ചെറിയ പഞ്ച്-ഹോള്‍ കട്ട്ഔട്ടിലാണ് നല്‍കിയിട്ടുള്ളത്.

ഡിസ്‌പ്ലേയില്‍ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും കമ്പനി നല്‍കിയിട്ടുണ്ട്. ഒരു ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് നല്‍കിയിട്ടുള്ളത്. പ്രധാന ക്യാമറ 64 മെഗാപിക്‌സല്‍ സെന്‍സറാണ്. 16 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറയും 8 മെഗാപിക്‌സല്‍ ടെലിഫോട്ടോ ക്യാമറയും ഇതിനൊപ്പം ഉണ്ട്. മറ്റ് മോട്ടോ ഡിവൈസുകളില്‍ സാധാരണ കാണാറുള്ള ക്യാമറ ഫീച്ചറുകള്‍ ഈ ഫോണിലും മോട്ടറോള ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4500 എംഎഎച്ച് ബാറ്ററിയാണ് എഡ്ജില്‍ നല്‍കിയിട്ടുള്ളത്. 18W ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിംഗും ഇതിനൊപ്പം ഉണ്ട്.

ഐഫോണ്‍ എക്സ്ആര്‍

ഐഫോണ്‍ എക്സ്ആറില്‍ 1 ഇഞ്ച് ഐപിഎസ് (1792 x 828 പിക്സല്‍ റെസലൂഷന്‍, 326 പിപിഐ) എ12 ബയോണിക് പ്രൊസസര്‍, 12 എംപി വൈഡ് ആംഗിള്‍ ക്യാമറ (എഫ്/1.8 അപേര്‍ച്ചര്‍), 5x ഡിജിറ്റല്‍ സൂം, 7 മെഗാപിക്സല്‍ ട്രൂഡെപ്ത് മുന്‍ക്യാമറാ സിസ്റ്റം എന്നിങ്ങനെ നിരവധി ഫീച്ചറുകളാണ് ഈ ഫോണില്‍ ആപ്പിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐഫോണ്‍ സീരിസിലെ ഏറ്റവും വലിയ എല്‍സിഡി ഡിസ്പ്ലേയാണ് ഐഫോണ്‍ എക്സ്ആറിന് നല്‍കിയിട്ടുള്ളത്. ഈ സ്മാര്‍ട്ട്ഫോണുകളില്‍ ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന ഫ്രണ്ട് ഗ്ലാസ് ഡിസ്പ്ലേയാണ് എക്സ്ആറിനുള്ളത്. ഏറ്റവും മികച്ച ബാറ്ററിയാണ് ഐഫോണ്‍ എക്സ്ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പിള്‍ പറയുന്നത് ഒരൊറ്റ ചാര്‍ജ്ജില്‍ 15 മണിക്കൂര്‍ വരെ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും അല്ലെങ്കില്‍ 16 മണിക്കൂര്‍ വീഡിയോ പ്ലേ ബാക്ക് കാണാനും സാധിക്കുമെന്നാണ്.


ഗൂഗിള്‍ പിക്സല്‍ 5

ഡ്യുവല്‍ സിം (നാനോ + ഇസിം) വരുന്ന ഗൂഗിള്‍ പിക്സല്‍ 5 ആന്‍ഡ്രോയിഡ് 11 ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. 6 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080x2,340 പിക്സല്‍) ഒഎല്‍ഇഡി ഡിസ്പ്ലേ 432 പിപി പിക്സല്‍ ഡെന്‍സിറ്റി, 19.5: 9 ആസ്‌പെക്ടറ്റ് റേഷിയോ തുടങ്ങിയ പ്രത്യകതകള്‍ ഈ ഹാന്‍ഡ്‌സെറ്റിനുണ്ട്. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 6 പ്രൊട്ടക്ഷനും 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഈ ഡിസ്‌പ്ലേയില്‍ ഉണ്ട്. 8 ജിബി എല്‍പിഡിഡിആര്‍ 4 റാമുമായി ജോടിയാക്കിയ ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 765 ജി SoC പ്രോസസറാണ് ഈ ഡിവൈസിന് കരുത്തേകുന്നത്.

ഗൂഗിള്‍ പിക്സല്‍ 5 ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പുമായി വരുന്നു. അതില്‍ എഫ് / 1.7 ലെന്‍സുള്ള 12.2 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും എഫ് / 2.2 അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുള്ള 16 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി, ഗൂഗിള്‍ പിക്സല്‍ 5 മുന്‍വശത്ത് ഒരു എഫ് / 2.0 ലെന്‍സുള്ള 8 മെഗാപിക്‌സല്‍ സ്നാപ്പര്‍ അവതരിപ്പിക്കുന്നു. പിന്നിലും മുന്നിലുമുള്ള ക്യാമറകള്‍ 60 എഫ്പിഎസ് വരെ 4കെ വീഡിയോ റെക്കോര്‍ഡിംഗ് സപ്പോര്‍ട്ട് ചെയ്യുന്നു.

എല്‍ജി വി 60 തിന്‍ക്യു 5 ജി

എല്‍ജി വി 60 തിന്‍ക്യു 5 ജി ഫോണിന് വാട്ടര്‍ ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ച് ഉണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനം ഈ ഫോണിന് പിന്നില്‍ സെന്‍സറുകള്‍ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്നു. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, സ്പീക്കര്‍ ഗ്രില്‍, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ സ്‌ക്രീനിന്റെ ചുവടെ സ്ഥാപിച്ചിരിക്കുന്നു.

സവിശേഷതകളോടെ, എല്‍ജി വി 60 തിന്‍ക്യു 5 ജി ആന്‍ഡ്രോയിഡ് 10 ല്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ 6.8 ഇഞ്ച് ഫുള്‍ എച്ച്ഡി + (1080 x 2460 പിക്സല്‍) 395 പിപി പിക്സല്‍ ഡെന്‍സിറ്റി, എച്ച്ഡിആര്‍ 10 + സപ്പോര്‍ട്ട്, 20.5: 9 വീക്ഷണാനുപാതം എന്നിവയുള്ള പ്ലാസ്റ്റിക് ഒഎല്‍ഇഡി ഡിസ്പ്ലേ അവതരിപ്പിക്കുന്നു. 8 ജിബി റാമും 256 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗണ്‍ 865 SoC പ്രോസസറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടിബി വരെ സ്റ്റോറേജ് കൂടുതല്‍ എക്‌സ്പാന്‍ഡ് ചെയ്യുവാന്‍ കഴിയും.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.