ഇന്ത്യ - യുഎഇ യാത്ര പരിശോധനകേന്ദ്രം സജ്ജമാക്കി കേരളം

ഇന്ത്യ - യുഎഇ യാത്ര പരിശോധനകേന്ദ്രം സജ്ജമാക്കി കേരളം

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സാധാരണ വിമാനയാത്ര പുനരാരംഭിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും റാപ്പിഡ് പിസിആർ പരിശോധനയ്ക്കുളള സൗകര്യം ഏർപ്പെടുത്തി. ഇന്ത്യയില്‍ നിന്നും ദുബായിലേക്ക് എത്തുന്നവർ നാലുമണിക്കൂറിനുളളിലെ റാപ്പിഡ് പിസിആർ പരിശോധനാഫലം കരുതണമെന്ന് നേരത്തെ ദുബായുടെ ദുരന്ത നിവാരണ അതോറിറ്റിയുടെ സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു.ഇതു പ്രകാരമാണ് വിമാനത്താവളങ്ങളില്‍ ഈ സൗകര്യം ഏർപ്പെടുത്തിയത്.

അതേസമയം യാത്ര പുനരാരംഭിക്കുകയാണെങ്കില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുമോയെന്നുളളതില്‍ തീർച്ചയില്ല. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നേരത്തെ തന്നെ അതിവേഗ പിസിആർ സൗകര്യം സജ്ജമാക്കിയിരുന്നു. തിരുവനന്തപുരത്തും കണ്ണൂരും സൗകര്യം സജ്ജമാക്കികഴിഞ്ഞു. പരമാവധി 2500 രൂപയായിക്കും പരിശോധനയുടെ നിരക്കെന്നാണ് അധികൃതർ അറിയിക്കുന്നത്.

അതിനിടെ വിമാനസർവ്വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രതിനിധികളുമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്നാല്‍ മന്ത്രിതലത്തില്‍ ചർച്ചകള്‍ നടന്നുവെങ്കിലും ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടത് യുഎഇയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ രാജ്യത്തിന്‍റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് കേരളമടക്കമുളള സംസ്ഥാനങ്ങളിലെ പ്രവാസികള്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.