കോട്ടയം: കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്കു (74)വിശ്വാസികള്‍ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം അര്‍പ്പിച്ചു. പരുമല തിരുമേനിയുടെ കബറിടമായ പരുമല സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനങ്ങളുടെ ഒഴുക്കായിരുന്നു.
കബറടക്ക ശുശ്രൂഷയിലെ 4 ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി ഭൗതികശരീരം ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം അരമന ചാപ്പലിലെത്തിച്ചു. അര്‍ബുദ ബാധിതനായിരുന്ന ബാവാ, പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ കോവിഡ് അനന്തര ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ 2.35നായിരുന്നു വിയോഗം. ആശുപത്രിയിലെ പ്രാര്‍ഥനയ്ക്ക് മലങ്കര അസോസിയഷേന്‍ അധ്യക്ഷന്റെ ചുമതല നിര്‍വഹിക്കുന്ന കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് നേതൃത്വം നല്‍കി.
ഇന്നു രാവിലെ ആറിനു ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിലെ കുര്‍ബാനയ്ക്കു ശേഷം എട്ടിന് അരമന വളപ്പിലെ പന്തലിലേക്കു പൊതുദര്‍ശനത്തിനായി ബാവായുടെ ഭൗതിക ശരീരം എത്തിച്ചു. വിടവാങ്ങല്‍ ശുശ്രൂഷയ്ക്കായി ഉച്ചകഴിഞ്ഞു മൂന്നോടെ കാതോലിക്കേറ്റ് അരമന ചാപ്പലിന്റെ മദ്ബഹായിലേക്കു മാറ്റും. തുടര്‍ന്ന് 5 മണിയോടെ ബാവാമാരുടെ കബറിനോടു ചേര്‍ന്നു കബറടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.