കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് മാറി എടുക്കുന്നത് ദോഷം ചെയ്‌തേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് മാറി എടുക്കുന്നത്  ദോഷം ചെയ്‌തേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് മരുന്ന് മാറി എടുക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യാ സ്വാമിനാഥന്‍.

രണ്ടാം ഡോസിന്റെ സമയത്ത് ആദ്യ ഡോസ് എടുത്ത വാക്‌സിന്‍ കിട്ടാതെ വരുമ്പോള്‍ പലപ്പോഴും ആളുകള്‍ അപ്പോള്‍ കിട്ടുന്ന വാക്‌സിന്‍ ഏതാണെന്ന് വച്ചാല്‍ അത് സ്വീകരിക്കുന്ന പ്രവണത കൂടിവരുന്നതായി സൗമ്യാ സ്വാമിനാഥന്‍ പറഞ്ഞു. വാക്‌സിനുകള്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നത് ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്‌തേക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

രണ്ടാം ഡോസിന്റെ സമയത്ത് ഏത് വാക്‌സിന്‍ എടുക്കണമെന്നും എപ്പോള്‍ എടുക്കണമെന്നുമെല്ലാം ഓരോരുത്തരും അവരുടെ ഇഷ്ടവും സൗകര്യവും അനുസരിച്ച് തീരുമാനിക്കാന്‍ തുടങ്ങിയാല്‍ അത് പ്രശ്‌നം വഷളാക്കുമെന്ന് സൗമ്യാ സ്വാമിനാഥന്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് വാക്‌സിനെക്കുറിച്ചുള്ള വ്യക്തമായ പഠനറിപ്പോര്‍ട്ടോ വിവരങ്ങളോ ഒന്നും ഇപ്പോള്‍ ലഭ്യമല്ലാത്തതിനാല്‍ വിവിധ നിര്‍മ്മാതാക്കളുടെ വാക്‌സിനുകള്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അവര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.