ദുബായ് : യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദുമായി കൂടികാഴ്ച നടത്തി. യുഎഇയുടെ പൊതുവികസന കാര്യങ്ങള്‍ കൂടികാഴ്ചയില്‍ വിഷയമായി. ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദിന്‍റെ ആദ്യത്തേയും അവസാനത്തേയും മുന്‍ഗണന യുഎഇയും ഇവിടത്തെ ജനങ്ങളുമാണെന്ന് ദുബായ് ഭരണാധികാരി ട്വീറ്റ് ചെയ്തു.
രാഷ്ട്രപതി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നേതൃത്വത്തിൽ യുഎഇ തുടർച്ചയായ പുരോഗതിയിലൂടെ ഭാവിയിലേക്ക് മുന്നേറുകയാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് ട്വീറ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.