പളളികളില്‍ ഈദ് പ്രാർത്ഥനയ്ക്ക് അനുമതി നല്‍കി യുഎഇ

പളളികളില്‍ ഈദ്  പ്രാർത്ഥനയ്ക്ക് അനുമതി നല്‍കി യുഎഇ

അബുദാബി: ഈദ് അല്‍ അദയോട് അനുബന്ധിച്ചുളള പ്രാർത്ഥനയ്ക്ക് പളളികളിലും തുറന്ന സ്ഥലങ്ങളിലും അനുമതി നല്‍കി യുഎഇ. 15 മിനിറ്റിനുളളില്‍ പ്രാർത്ഥനയും അനുബന്ധക‍ർമ്മങ്ങളും പൂർത്തിയാക്കിയിരിക്കണമെന്നുളളതാണ് ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം.

കോവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിച്ചായിരിക്കണം പ്രാർത്ഥന നടത്തേണ്ടത്. പളളികളും മുസല്ലകളും പ്രാർത്ഥനയ്ക്ക് 15 മിനിറ്റ് മുന്‍പ് തുറക്കും. ഹസ്തദാനവും ആലിംഗനവും അനുവദനീയമല്ല. പ്രാർത്ഥനയ്ക്ക് മുന്‍പോ ശേഷമോ കൂട്ടം ചേരലുകള്‍ അനുവദിക്കില്ല. സാമൂഹിക അകലം പാലിക്കണമെന്നതടക്കമുളള സന്ദേശങ്ങള്‍ പളളികളില്‍ പതിച്ചിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.