തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടർന്ന് അന്താരാഷ്ട്ര വ്യോമഗതാഗതം പൂർണമായും റദ്ദാക്കിയതിനാൽ കേരളത്തിൽനിന്നുള്ള മെഡിക്കൽ വിദ്യാർഥികൾ ചൈന വിടുന്നു. ചൈനയിലെ മെഡിക്കൽ കോളേജുകളിൽനിന്ന് വിദ്യാർഥികൾ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി.
ജോർജിയ, അർമേനിയ തുടങ്ങിയ രാജ്യങ്ങളിലെ മെഡിക്കൽ കോളേജുകളിലേക്ക് തുടർപഠനത്തിനായി ചേരനായി വിദ്യാർഥികൾ തീരുമാനിച്ചത്. ഓൺലൈനായി ഈ സ്ഥാപനമാറ്റം നടത്തിക്കൊടുക്കുന്നത് കൺസൽട്ടന്റുമാരാണ്. ഈ രാജ്യങ്ങളിലെ മെഡിക്കൽ കോളേജുകൾ തമ്മിൽ ഇത്തരം ഉടമ്പടിയുണ്ടെന്നാണ് മനസിലായതെന്ന് വിദ്യാർഥികൾ പറയുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് 2020 ജനുവരിയിൽ നാട്ടിലെത്തിയ വിദ്യാർഥികൾ ആരും തിരിച്ചു പോയിട്ടില്ല. ഇപ്പോൾ ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ട്. പ്രാക്ടിക്കൽ പഠനം നടക്കുന്നില്ല. ഓൺലൈൻ മെഡിക്കൽ പഠനം സംസ്ഥാന മെഡിക്കൽ കൗൺസിലും ആരോഗ്യ സർവകലാശാലയും അംഗീകരിക്കുന്നില്ല.
അതേസമയം ഒരു വർഷത്തെ ഇന്റേൺഷിപ്പ് ഉൾപ്പെടെ ആറു വർഷമാണ് ചൈനയിലെ എം.ബി.ബി.എസ് കോഴ്സ്. വിദേശത്തുനിന്ന് പഠനം കഴിഞ്ഞു വന്നാൽ ഇവിടെനിന്ന് എഫ്.എം.ജി.ഇ (ഫോറിൻ മെഡിക്കൽ ഗ്രാേജ്വറ്റ് എക്സാമിനേഷൻ) വിജയിക്കണം.
എന്നാൽ ഇപ്പൊ പഠനം മുടങ്ങുമോ എന്ന ആശങ്കയിൽ ഒട്ടേറെ വിദ്യാർഥികൾ ബന്ധപ്പെടുന്നുണ്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായാണെന്ന് നോർക്ക റൂട്സ് വൈസ് ചെയർമാൻ കെ. വരദരാജൻ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.