ആര്‍മി പൊതുപ്രവേശന പരീക്ഷ 25ന്; റിപ്പോര്‍ട്ടിങ് സമയം പുലര്‍ച്ചെ ഒരു മണിക്ക്

ആര്‍മി പൊതുപ്രവേശന പരീക്ഷ 25ന്; റിപ്പോര്‍ട്ടിങ് സമയം പുലര്‍ച്ചെ ഒരു മണിക്ക്

തിരുവനന്തപുരം: പാങ്ങോട് സൈനിക കേന്ദ്രത്തിലെ ആർമി പൊതുപ്രവേശന പരീക്ഷ 25ന്. ആർമി പൊതുപ്രവേശന പരീക്ഷയ്ക്കുള്ള റിപ്പോർട്ടിങ് സമയം പുലർച്ചെ ഒരു മണിക്ക് കുളച്ചൽ സ്റ്റേഡിയത്തിലാണ് നിശ്ചയിചിരിക്കുന്നത്.
കോവിഡ് കാലത്ത് റിപ്പോർട്ടിംഗ് സമയം പരീക്ഷാർത്ഥികളെ ബുദ്ധിമുട്ടിലാക്കുകയാണ്.

എന്നാൽ നേരത്തേ പുലർച്ചെ നാലുമണിയായിരുന്നു റിപ്പോർട്ടിങ് സമയമായി നിശ്ചയിച്ചിരുന്നത്. പൊതുപ്രവേശന പരീക്ഷയ്ക്ക് യോഗ്യത നേടിയവർ അന്നു പുലർച്ചെ ഒന്നിനു സ്റ്റേഡിയത്തിൽ ഒറിജിനൽ അഡ്മിറ്റ് കാർഡും എഴുതാനുള്ള ഉപകരണങ്ങളും (സ്റ്റിക്കർ ഒട്ടിക്കാത്ത എഴുത്തുപലക, കറുത്ത മഷിയുടെ ബോൾപെൻ) സഹിതം ഹാജരാകണം.
തിരുവനന്തപുരത്തു നടന്ന ആർമി റിക്രൂട്മെന്റ് റാലിയിൽ തിരഞ്ഞെടുക്കപ്പെട്ടവരും വൈദ്യപരിശോധനയിൽ യോഗ്യത നേടിയവർക്കുമായാണ്‌ പൊതുപ്രവേശനപരീക്ഷ.

സോൾജിയർ ജനറൽ ഡ്യൂട്ടി, സോൾജിയർ ടെക്നിക്കൽ, സോൾജിയർ ടെക്നിക്കൽ നഴ്സിങ് അസിസ്റ്റന്റ്/ നഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി/ഇൻവെന്ററി മാനേജ്മെന്റ്, സോൾജിയർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, സോൾജിയർ ടെക്നിക്കൽ തസ്തികകളിലേക്കാണ് പരീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.