തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായ കേരള പോലീസിന് മറ്റൊരു നേട്ടം കൂടി. വൺ മില്യൺ (പത്തു ലക്ഷം) ആരാധകരുള്ള ആദ്യത്തെ പോലീസ് ഇൻസ്റ്റഗ്രാം അക്കൗണ്ടെന്ന നേട്ടമാണ് കേരള പോലീസിന് ഇപ്പോൾ സ്വന്തമായിരിക്കുന്നത്.
ലോകത്ത് ഏറ്റവുമധികം ഫോളോവേഴ്‌സ് സ്റ്റേറ്റ് പോലീസ് ഫെയ്‌സ്ബുക്ക് പേജ് എന്ന നേട്ടം ഇതിനുമുൻപ് കേരള പോലീസ് സ്വന്തമാക്കിയിരുന്നു. രാജ്യത്തെ പ്രധാന പോലീസ് സേനകളായ മുംബൈ പോലീസിനെയും ബാംഗ്ലൂർ സിറ്റി പോലീസിനെയും പിന്നിലാക്കിയാണ് കേരള പോലീസിന്റെ ഈ മുന്നേറ്റം.
രാജ്യാന്തര തലത്തിൽ ഇന്റർപോളിനും ന്യൂയോർക്ക് പോലീസിനും അഞ്ചുലക്ഷത്തിൽ താഴെമാത്രമാണ് ആരാധകരുള്ളത്. 2018-ൽ പോലീസ് ആസ്ഥാനത്ത് ആരംഭിച്ച സോഷ്യൽ മീഡിയ സെല്ലിന്റെ കീഴിൽ പോലീസിന്റെ നവമാധ്യമ ഇടപെടലുകൾ ഏറെ ജനപ്രീതിയാർജിക്കുകയുണ്ടായി.
എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിലുള്ള മീഡിയ സെല്ലിൽ എ.എസ്.ഐ. കമൽനാഥ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വി.എസ്. ബിമൽ, പി.എസ്. സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ ബി.ടി. അരുൺ, കെ. സന്തോഷ്, അഖിൽ, നിധീഷ് എന്നീ ഉദ്യോഗസ്ഥരാണുള്ളത്.
അതേസമയം കൗമാരക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്ന ഇൻസ്റ്റഗ്രാമിൽ അവരുടെ അഭിരുചികൾക്കനുസൃതമായ തരത്തിൽ തയ്യാറാക്കിയ പോലീസിന്റെ ബോധവത്കരണ പോസ്റ്റുകളും ചെറു വീഡിയോകളും വൻ ഹിറ്റുകളായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.