അബുദാബി കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; അവധി അണുനശീകരണം നടത്തും

അബുദാബി കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; അവധി അണുനശീകരണം നടത്തും

അബുദാബി: കോവിഡ് സാഹചര്യത്തില്‍ ഈദ് അവധി ദിനങ്ങളില്‍ അണുനശീകരണമുള്‍പ്പടെ ഊർജ്ജിതമാക്കാന്‍ അബുദാബി. ജൂലൈ 19 മുതലാണ് എമിറേറ്റില്‍ നിയന്ത്രണങ്ങള്‍ കർശനമാക്കുന്നത്.



അ‍ർദ്ധരാത്രി 12 മുതല്‍ രാവിലെ അഞ്ച് മണിവരെയാണ് അണുനശീകരണം നടക്കുക. ഈ സമയത്ത് സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകും. ഭക്ഷണത്തിനും മരുന്നിനുമായി പുറത്തിറങ്ങുന്നവർക്ക് മാത്രമാണ് ഇളവ് അനുവദിക്കുക. adpolice.gov.ae ല്‍ അനുമതിയെടുത്തിട്ടായിരിക്കണം പുറത്തിറങ്ങേണ്ടത്. അത്യാവശ്യകാര്യങ്ങളില്ലെങ്കില്‍ എല്ലാവരും നിർബന്ധമായും വീടുകളില്‍ തന്നെയിരിക്കണമന്നും അറിയിപ്പ് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.