നിവിന്‍ പോളിയുടെ 'കനകം കാമിനി കലഹം' ആദ്യ ടീസര്‍ റിലീസായി

നിവിന്‍ പോളിയുടെ 'കനകം കാമിനി കലഹം' ആദ്യ ടീസര്‍ റിലീസായി

നിവിന്‍ പോളിയുടെ 'കനകം കാമിനി കലഹം' എന്ന പുതിയ ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസായി. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം. ഒരു മുഴുനീള കോമഡി എന്റർടൈൻമെന്റ് ചിത്രമാണ്. നിവിൻ പോളിയും ഗ്രെയ്‌സ് ആന്റണിയും ഈജിപ്ഷ്യൻ രാജാവി​ന്റെയും രാജ്ഞിയുടെയും വേഷവിധാനത്തിലാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്.

പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്. നിവിന്‍ പോളിയെക്കൂടാതെ ഗ്രെയ്‌സ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍,വിന്‍സി അലോഷ്യസ് തുടങ്ങിയവരും സിനിമയില്‍ അണിനിരക്കുന്നു.

ഛായാഗ്രഹണം: വിനോദ് ഇല്ലംപള്ളി, എഡിറ്റര്‍: മനോജ് കണ്ണോത്ത്, സൗണ്ട് ഡിസൈന്‍: ശീജിത്ത് ശ്രീനിവാസന്‍.
ലോക്ക്ഡൗണിന് ശേഷം ചിത്രീകരണം തുടങ്ങിയ ആദ്യ നിവിന്‍ പോളി ചിത്രമാണ് കനകം കാമിനി കലഹം. കൊച്ചിയിലായിരുന്നു ചിത്രീകരണം. തുറമുഖം, പടവെട്ട്, എന്നിവയാണ് നിവിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍. സോഫിയ പോള്‍ സംവിധാനം ചെയ്യുന്ന ‘ബിസ്മി സ്‌പെഷ്യലിലും’ നിവിന്‍ പോളിയാണ് നായകന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.