അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് നാല് പേർ മരിച്ചു. 1565 പേരിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 299,275 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1508 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 659449 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 637267 പേർ രോഗമുക്തി നേടുകയും ചെയ്തു. 1896 മരണവും സ്ഥിരീകരിച്ചു. 20286 ആണ് ആക്ടീവ് കേസുകള്‍.
സൗദിയില്‍ ഇന്നലെ 1298 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 1428 പേർ രോഗമുക്തി നേടി. 13 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. റിയാദില്‍ 274 പേരിലും മക്കയിലും കിഴക്കന്‍ പ്രവിശ്യയിലും 240 പേരിലും രോഗം സ്ഥിരീകരിച്ചു. 11,029 ആണ് ആക്ടീവ് കേസുകള്‍. രാജ്യത്ത് ഇതുവരെ 507423 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 488346 പേർ രോഗമുക്തി നേടി. 8048 പേരാണ് മരിച്ചത്.
ബഹ്റിനില്‍ ഇന്നലെ 108 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 123 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി. 962 ആണ് ആക്ടീവ് കേസുകള്‍. രാജ്യത്ത് ഇതുവരെ 1379 മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്
ഖത്തറില്‍ രാജ്യത്തേക്ക് എത്തിയ 65 പേരിലും രാജ്യത്തുളള 68 പേരിലും പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. 108 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 599 മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്.
കുവൈറ്റില്‍ 1263 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 1599 പേർ രോഗമുക്തി നേടി. 19 മരണവും കുവൈറ്റില്‍ ഇന്നലെ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 383347 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 363992 പേർ രോഗമുക്തി നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.