കോഴിക്കോട്: കോവിഡ് മഹാമാരിയുടെ മറവിൽ മോഷണശ്രമം. കോവിഡ് ടെസ്റ്റ് നടത്താനെന്ന വ്യാജേന ഒറ്റയ്ക്ക് താമസിക്കുന്ന വയോധികന്റെ വീട്ടില്‍ പിപിഇ കിറ്റ് ധരിച്ചെത്തിയായിരുന്നു മോഷ്ടിക്കാനുള്ള ശ്രമം നടത്തിയത്. പുതുപ്പാടി മണല്‍വയലില്‍ താമസിക്കുന്ന ഡിഡി സിറിയക്കിന്റെ വീട്ടിലാണ് പിപിഇ കിറ്റ് ധരിച്ച് സംഘം എത്തിയത്. ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.
കോടഞ്ചേരി തെയ്യപ്പാറ സ്വദേശി കണ്ണാടിപറമ്പിൽ അനസ്, തെയ്യപ്പാറ തേക്കും തോട്ടം അരുണ്‍ എന്നിവരാണ് പിടിയിലായത്. അനസ് രണ്ട് ദിവസം മുന്‍പ് സിറിയക്കിന്റെ വീട്ടില്‍ എത്തിയിരുന്നു. ആരോഗ്യ വകുപ്പില്‍ നിന്ന് കോവിഡ് ടെസ്റ്റ് നടത്താനായി എത്തിയതാണെന്ന് പറഞ്ഞായിരുന്നു വന്നത്. ആ സമയം വീടും പരിസരവുമെല്ലാം വീക്ഷിച്ചു. പിന്നീട് കൈവശമുള്ള ബാഗ് നോക്കി പരിശോധനക്കായുള്ള സാമഗ്രി തീര്‍ന്നു പോയെന്നും അടുത്ത ദിവസം രാവിലെ എത്താമെന്നും പറഞ്ഞ് സ്ഥലം വിട്ടു.
ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സിറിയക് വാര്‍ഡ് മെമ്പറേയും ആര്‍ആര്‍ടി വോളണ്ടിയറെയും വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം വ്യാജനാണെന്ന് മനസിലായത്. അടുത്ത ദിവസം നാട്ടുകാര്‍ ഇയാളെ പിടികൂടാന്‍ തയ്യാറായി നിന്നെങ്കിലും ഇയാള്‍ എത്തിയില്ല. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ പ്രതി വീണ്ടും പിപിഇ കിറ്റ് ധരിച്ച് എത്തി. ഈ വിവരം സിറിയക് അകത്ത് പോയി നാട്ടുകാരെ ഫോണ്‍ ചെയ്ത് അറിയിക്കുന്നത് പ്രതിയുടെ ശ്രദ്ധയില്‍പ്പെട്ടു.
ഇതോടെ സ്ഥലത്ത് നിന്ന് അകലെ നിര്‍ത്തിയിട്ട ഓട്ടോ വിളിച്ചു വരുത്തി രക്ഷപ്പെടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഓട്ടോറിക്ഷയുടെ പിന്നാലെ പോയാണ് ആളുകള്‍ ഇയാളെ തടഞ്ഞു നിര്‍ത്തിയത്. പി.പി.ഇ കിറ്റ് ധരിച്ചെത്തിയ അനസിനേയും, ഓട്ടോ ഡ്രൈവര്‍ അരുണിനേയും താമരശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.
ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ കത്തി, മുളക് പൊടി, കയര്‍ തുടങ്ങിയവ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
തന്നെ വധിക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടതെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഒറ്റക്ക് താമസിക്കുന്നവരെ നോട്ടമിടുന്ന സംഘമാണെന്നും ഇവര്‍ക്ക് പിന്നില്‍ വേറെയും ആളുകള്‍ ഉണ്ടാവാമെന്നും സിറിയക് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.