നിയമസഭാ തിരഞ്ഞെടുപ്പ്: അമ്പലപ്പുഴയിലെ വീഴ്ച അന്വേഷിക്കാന്‍ സിപിഎം കമ്മീഷന്‍ 25ന് എത്തും

നിയമസഭാ തിരഞ്ഞെടുപ്പ്: അമ്പലപ്പുഴയിലെ വീഴ്ച അന്വേഷിക്കാന്‍ സിപിഎം കമ്മീഷന്‍ 25ന് എത്തും

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന വീഴ്ചയുമായി ബന്ധപ്പെട്ട് സിപിഎം അന്വേഷണ കമ്മിഷന്‍ ഈ മാസം 25ന് ആലപ്പുഴയിലെത്തും. എളമരം കരീം, കെ.ജെ.തോമസ് എന്നിവരടങ്ങുന്ന രണ്ടംഗ കമ്മിഷനാണ് അമ്പലപ്പുഴയിലെ പ്രവര്‍ത്തന വീഴ്ചയെ കുറിച്ച് അന്വേഷിക്കുന്നത്. സംസ്ഥാന സമിതിയുടെ തീരുമാനം ഇന്നലെ നടന്ന ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു. ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ ജി.സുധാകരന്‍ പ്രതികരിച്ചില്ല.

ഈ മാസം ആദ്യം ചേര്‍ന്ന സിപിഎമ്മിന്റെ സംസ്ഥാന സമിതിയാണ് അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചയെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന സമിതി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ജി.സുധാകരന്‍ അമ്പലപ്പുഴയിലെ വിജയത്തിന് അടിസ്ഥാനമായുളള പ്രവര്‍ത്തനമല്ല സംഘടിപ്പിച്ചതെന്ന വിമര്‍ശനമുണ്ടായിരുന്നു. തുടര്‍ന്നാണ് രണ്ടംഗ അന്വേഷണ കമ്മിഷനെ നിയമിച്ചത്. കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ.തോമസ് എന്നിവരടങ്ങിയ രണ്ടംഗ കമ്മിഷനെയാണ് ഇതിനായി നിയോഗിച്ചത്. ഇവര്‍ 25ന് ആലപ്പുഴയിലെത്തി പരാതിക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.