മുംബൈ: അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ.സ്റ്റാന്‍ സ്വാമി ഉത്കൃഷ്ടനായ വ്യക്തിയായിരുന്നുവെന്ന് ബോംബെ ഹൈക്കോടതി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോട് ബഹുമാനമുണ്ടായിരുന്നെന്നും കോടതി പറഞ്ഞു. എല്‍ഗര്‍ പരിഷദ് മാവോവാദി ബന്ധം സംബന്ധിച്ച് സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജികളില്‍ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം വാദം കേള്‍ക്കുകയായിരുന്നു ബോംബെ ഹൈക്കോടതി.
ജസ്റ്റിസുമാരായ എസ്.എസ്. ഷിന്‍ഡേ, എന്‍.ജെ. ജമാദാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ജൂലായ് അഞ്ചിന് സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിച്ചതും ഇതേ ബെഞ്ച് ആയിരുന്നു.
'സാധാരണയായി ഞങ്ങള്‍ക്ക് സമയം ഉണ്ടാകാറില്ല. എന്നാല്‍ ഞാന്‍ സ്റ്റാന്‍ സ്വാമിയുടെ മരണാനന്തര ചടങ്ങ് മുഴുവനും കണ്ടു. എന്തൊരു ഉത്കൃഷ്ടനായ വ്യക്തിയാണ്. സമൂഹത്തിനായി അദ്ദേഹം നല്‍കിയ സേവനങ്ങള്‍. അദ്ദേഹത്തിന്റെ സേവനങ്ങളോട് ഞങ്ങള്‍ക്ക് വളരെ ബഹുമാനമുണ്ട്. നിയമപരമായി, അദ്ദേഹത്തിന് എതിരായുള്ള കാര്യങ്ങള്‍ വ്യത്യസ്ത വിഷയമാണ്'- ജസ്റ്റിസ് ഷിന്‍ഡെ പറഞ്ഞു.
എല്‍ഗാര്‍ പരിഷദ് കേസില്‍ ബന്ധമാരോപിച്ച് 2020 ഒക്ടോബറില്‍ റാഞ്ചിയില്‍നിന്നാണ് സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ജയിലില്‍ കഴിയവേ ആരോഗ്യനില മോശമായ എണ്‍പത്തി നാവുകാരനായ അദ്ദേഹത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ജൂലായ് അഞ്ചിന് മരിക്കുകയുമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.