ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് കാനഡ ഏര്‍പ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് വരെ നീട്ടി

ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് കാനഡ ഏര്‍പ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് വരെ നീട്ടി

ഒട്ടാവ: ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി കാനഡ. ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ക്കുള്ള വിലക്കാണ് കനേഡിയന്‍ സര്‍ക്കാര്‍ ഓഗസ്റ്റ് 21 വരെ നീട്ടിയത്. കോവിഡ് രണ്ടാം തരംഗം അവസാനിക്കാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. നിലവിലെ യാത്രാനിരോധനം ജൂലൈ 21ന് അവസാനിക്കാനിരിക്കെയാണ് ഒരു മാസം കൂടി ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം. കോവിഡ് രണ്ടാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകളും ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതിനാലുമാണ് വിലക്ക് നീട്ടിയത്. ഏപ്രില്‍ 22ന് മുതല്‍ ഇത് നാലാം തവണയാണ് വിലക്കിന്റെ കാലാവധി ദീര്‍ഘിപ്പിക്കുന്നത്.

പൊതുജനാരോഗ്യം കണക്കിലെടുത്താണ് നിരോധനം നീട്ടുന്നതെന്ന് കനേഡിയന്‍ ആരോഗ്യവിഭാഗം അറിയിച്ചു. ഫൈസര്‍ ബയോടെക്, മോഡേണ, ആസ്ട്രാസെനക്ക (കൊവിഷീല്‍ഡ്), ജോണ്‍സണ്‍ & ജോണ്‍സണ്‍ എന്നിവയാണ് കാനഡയില്‍ അടിയന്തര ഉപയോഗത്തിനായി അംഗീകാരമുള്ള വാക്സിനുകള്‍. നേരിട്ടുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കണമെന്ന് ഇന്ത്യ അടുത്തിടെ കനേഡിയന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. ഒട്ടാവയിലെ ഇന്ത്യയുടെ ഹൈക്കമ്മിഷന്‍ ഇതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയമായ ഗ്ലോബല്‍ അഫയേഴ്സ് കാനഡയ്ക്ക് ഒരു കത്തും അയച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.