ചിലിയിൽ പള്ളികൾക്കു തീവച്ചു

ചിലിയിൽ പള്ളികൾക്കു തീവച്ചു

സാന്റിയാഗോ: ചിലിയിൽ ഒരു വർഷം മുൻപ് നടന്ന ബഹുജനപ്രതിഷേധത്തിന്റെ വാർഷികാഘോഷ വേളയിൽ നടത്തിയ റാലികൾ അക്രമാസക്തമാകുകയും രണ്ടു പള്ളികൾ തീവച്ചു നശിപ്പിക്കുകയും ചെയ്തു .  രാജ്യത്തിന്റെ സ്വേച്ഛാധിപത്യ കാലഘട്ടത്തിലെ ഭരണഘടന വേണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള റഫറണ്ടം അടുത്ത ഞായറാഴ്ച നടക്കുകയാണ്.

പ്രകടനങ്ങൾ തുടക്കത്തിൽ സമാധാനപരമായിരുന്നെങ്കിലും പിന്നീട് അക്രമത്തിലേക്കും , കൊള്ളയിലേക്കും വഴി മാറുകയായിരുന്നു. നേരത്തെ നടന്ന സമാധാനപരമായ റാലികളെ പ്രശംസിച്ചു സംസാരിച്ച ആഭ്യന്തരമന്ത്രി വിക്ടർ പെരസ് വരാനിരിക്കുന്ന ഒക്ടോബർ 25 ലെ ഭരണഘടനാ റഫറണ്ടത്തിൽ വോട്ടുചെയ്യുന്നതിലൂടെ അവരുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ചിലിയോട് ആവശ്യപ്പെട്ടു. ജനാധിപത്യ മാർഗങ്ങളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ ആഗ്രഹിക്കാത്തവരാണ് ഈ അക്രമപ്രവർത്തനങ്ങൾ നടത്തുന്നത് എന്ന് “പെരസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു, അതിരു കടന്ന പ്രതിഷേധക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

മുഖം മൂടി ധരിച്ചെത്തിയവരാണ് പോലീസ് സ്റ്റേഷനും പള്ളികളും ആക്രമിക്കുകയും തീയിടുകയും ചെയ്തത് . ചിലിയിൽ 15ലധികം മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചു. പലയിടത്തും പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും മുഖം മൂടി വച്ച പ്രതിഷേധക്കാർക്കെതിരെ പ്രയോഗിച്ചു . ഇവാഞ്ചലിക്കൽ, കത്തോലിക്കാ പള്ളികൾ ചിലിയിൽ ആക്രമിക്കപ്പെടുന്നത് പതിവാണ്. മാർപ്പാപ്പയുടെ ചിലിയൻ സന്ദർശന വേളയിലും പള്ളികൾ അക്രമിക്കപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.