ട്രംപിന് വോട്ടുചെയ്യു: ഇന്ത്യൻ-അമേരിക്കൻ സംഘടനകൾ

ട്രംപിന് വോട്ടുചെയ്യു: ഇന്ത്യൻ-അമേരിക്കൻ സംഘടനകൾ

 ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇന്ത്യയുടെ “നല്ല സുഹൃത്ത്” എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഒരു കൂട്ടം ഇന്ത്യൻ-അമേരിക്കക്കാർ. നവംബർ 3 ലെ തെരെഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ നേതാവിനെ പിന്തുണയ്ക്കുകയും വോട്ടുചെയ്യുകയും ചെയ്യണമെന്ന് രാജ്യത്തുടനീളമുള്ള കമ്മ്യൂണിറ്റി അംഗങ്ങളോട് അവർ അഭ്യർത്ഥിച്ചു.

അമേരിക്കൻ പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ ഒരു നിർണ്ണായക ശക്തിയായി ഇന്ത്യൻ-അമേരിക്കൻ സമൂഹം ഉയർന്നുവന്നിട്ടുണ്ടെന്ന് 'ട്രംപ് വിക്ടറി ഇന്ത്യൻ അമേരിക്കൻ ഫിനാൻസ് കമ്മിറ്റിയുടെ' അദ്ധ്യക്ഷൻ അൽ മേസൺ അഭിപ്രായപ്പെട്ടു.

ഇന്ത്യക്ക് ഒരു നല്ല സുഹൃത്തിനെ ലഭിക്കുവാനും മികച്ച സമ്പദ്‌വ്യവസ്ഥ, കുറഞ്ഞ നികുതി എന്നിവയ്ക്കുമായി , പ്രസിഡണ്ട് ട്രംപിനെ തിരഞ്ഞെടുക്കാം എന്ന് , പ്രശസ്ത ഇന്ത്യൻ വ്യവസായി ചിന്തു പട്ടേൽ പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടെ ട്രംപ് ഇന്ത്യയെ ,ചൈന പ്രശ്നത്തിലുൾപ്പടെ പിന്തുണച്ചതിനാൽ ട്രംപിന് പിന്തുണ നൽകുകയും വോട്ടുചെയ്യുകയും ചെയ്യുന്നത് ഇന്ത്യൻ സമൂഹത്തിന് പ്രധാനമാണെന്ന് ഇന്ത്യൻ-അമേരിക്കക്കാർക്കിടയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഡോ. രാജ് ഭയാനി അഭിപ്രായപ്പെട്ടു.

കശ്മീർ വിഷയത്തിൽ ട്രംപ് ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പിന്തുണച്ചിട്ടുണ്ടെന്ന് ഡോ. ശോഭ ചൊക്കലിംഗം ഓർമിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.