വിള ഇന്‍ഷുറൻസിന് കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം; ജൂലൈ 31 വരെ അവസരം

വിള ഇന്‍ഷുറൻസിന് കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം; ജൂലൈ 31 വരെ അവസരം

തിരുവനന്തപുരം:  സംസ്ഥാനത്ത് കര്‍ഷകര്‍ക്കുള്ള വിളനാശ ഇന്‍ഷുറന്‍സിന് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അവസരം. പദ്ധതി പ്രകാരം 27 ഇനം വിളകള്‍ക്കാണ് പരിരക്ഷ നല്‍കുന്നത്. വരള്‍ച്ച, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമികുലുക്കം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, മിന്നല്‍, കാട്ടുതീ, വന്യജീവികളുടെ ആക്രമണം എന്നിവ മൂലമുള്ള നാശനഷ്ടങ്ങള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ഇതിനായി ചെറിയ പ്രീമിയം അടച്ചാല്‍ മതി.

ഒരു ഏത്തവാഴയ്ക്ക് സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 300 രൂപയും പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി പ്രകാരം 100ഉം ചേര്‍ത്ത് 400 രൂപ നഷ്ടപരിഹാരം നല്‍കുന്നുണ്ട്.

കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച്‌ നടപ്പാക്കുന്ന പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയും വഴിയും വിള ഇന്‍ഷുറന്‍സ് ലഭിക്കും. പദ്ധതി വിജ്ഞാപനം വന്നാല്‍ അക്ഷയ കേന്ദ്രം, കൃഷിഭവന്‍, പ്രാഥമിക സഹകരണ സംഘം, കാര്‍ഷിക വായ്പ എടുത്തിട്ടുള്ള ബാങ്ക് എന്നിവ വഴി പദ്ധതിയില്‍ ചേരാം.

ഫസല്‍ബീമ വഴി ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്ലും എല്ലാ ജില്ലകളിലെയും വാഴയും മരച്ചീനിയും വിജ്ഞാപനം ചെയ്തിട്ടുണ്ട്. കാലാവസ്ഥാധിഷ്ഠിത ഇന്‍ഷുറന്‍സ് പ്രകാരം വെള്ളപ്പൊക്കം, കാറ്റ്, ഉരുള്‍പൊട്ടല്‍ മൂലമുണ്ടാകുന്ന വിളനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും.

aims.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പദ്ധതിയുടെ ഭാഗമാകേണ്ടത്. ജൂലൈ 31 ആണ് ചേരേണ്ട അവസാന തീയതി.11500 പേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.