മധുര: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങളെ കാറ്റില്‍ പറത്തുന്ന പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്. ആളുകള്‍ കൂട്ടം കൂടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കയാണ് രാജ്യത്തെ പലയിടങ്ങളിലും. മധുരയില്‍ അഞ്ച് പൈസക്ക് ബിരിയാണി വാങ്ങാനായി കൂട്ടം കൂടിയത് നൂറു കണക്കിന് പേരെന്നാണ് റിപ്പോര്‍ട്ടുകള്‍.
പെരിയാര്‍ പ്രദേശത്തെ സുകന്യ ബിരിയാണി സ്റ്റാളാണ് കച്ചവടം വര്‍ധിപ്പിക്കാന്‍ ഉദ്ഘാടന ദിവസം വമ്പിച്ച ആദായ വില്‍പന നടത്തിയത്. കടക്കാരെ ഞെട്ടിക്കും വിധം ഒരേ സമയം മുന്നൂറിലധികം ആളുകളാണ് കടക്കു മുന്നില്‍ തടിച്ചുകൂടിയത്. ഇത്രയധികം ആളുകളെ പ്രതീക്ഷിക്കാതിരുന്ന കടയുടമകള്‍ക്ക് ഒടുവില്‍ വേഗം ഷട്ടര്‍ താഴ്‌ത്തേണ്ടിയും വന്നു.
ആളുകള്‍ കൂട്ടം കൂടുന്നതു കണ്ട് പൊലീസും സ്ഥലത്തെത്തി. വിലക്കുറവില്‍ ബിരിയാണി കിട്ടുമെന്നറിഞ്ഞതോടെ ജനങ്ങള്‍ എത്ര എളുപ്പത്തിലാണ് കോവിഡ് മാനണ്ഡങ്ങള്‍ ലംഘിക്കുന്നതെന്ന ആശ്ചര്യത്തിലായിരുന്നു പൊലീസും. പലരും മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് അഞ്ചു പൈസയ്ക്കുള്ള ബിരിയാണി വാങ്ങാനെത്തിയത്. അതിനിടെ ബിരിയാണി കിട്ടിയില്ലെന്ന പരാതിയാണ് സ്ഥലത്തെത്തിയ പോലീസുകാരോട് ചിലര്‍ക്ക് ബോധിപ്പിക്കാനുണ്ടായിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.