'ഇമ്രാന്‍ മുഹമ്മദിനായി പിരിച്ച 15 കോടി എന്ത് ചെയ്യും?' ചോദ്യവുമായി ഹൈക്കോടതി

 'ഇമ്രാന്‍ മുഹമ്മദിനായി പിരിച്ച 15 കോടി എന്ത് ചെയ്യും?' ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) എന്ന അപൂര്‍വ രോഗം ബാധിച്ച് മരിച്ച കോഴിക്കോട് സ്വദേശിയായ ആറു മാസം പ്രായമുളള കുട്ടിയുടെ ചികിത്സാര്‍ത്ഥം പിരിച്ച 15 കോടി രൂപ എന്ത് ചെയ്തു എന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.

ഇമ്രാന്‍ മുഹമ്മദ് എന്ന കുട്ടി രോഗം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കുഞ്ഞ് ജനിച്ച മുതല്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഈ കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച പണം ഉപയോഗിച്ച് മറ്റ് മറ്റു കുട്ടികള്‍ക്ക് ചികിത്സ നടത്താന്‍ സാധിക്കില്ലേ എന്ന് കോടതി ആരാഞ്ഞു. അപൂര്‍വ്വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.