കൊല്ലം: അക്ഷര മുത്തശി ഭാഗീരഥി അമ്മ അന്തരിച്ചു.107 വയസായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. കൊല്ലം തൃക്കരുവാ പഞ്ചായത്തിലെ പ്രാക്കുളം സ്വദേശിനിയാണ്.നൂറ്റിയഞ്ചാം വയസില്‍ നാലാംതരം തുല്യതാ പരീക്ഷയെഴുതി രാജ്യത്തെ വിദ്യാഭ്യാസ ചരിത്രത്തിന്റെ ഭാഗമായ വ്യക്തിയായിരുന്നു ഭാഗീരഥി അമ്മ.
നൂറ്റിയഞ്ചാം വയസിലും 275 മാര്‍ക്കില്‍ 205 മാര്‍ക്കും നേടിയാണ് മുത്തശി അന്ന് തകര്‍പ്പന്‍ വിജയം നേടിയത്. ഇളയ സഹോദരങ്ങളെ പരിപാലിക്കേണ്ടതിനാല്‍ ഒമ്പതാം വയസില്‍ ഭഗീരഥി അമ്മ പഠനം ഉപേക്ഷിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ അക്ഷരങ്ങളുമായുള്ള ബന്ധം കുറഞ്ഞു. വിധവയായതോടെ ആറ് മക്കളെ വളര്‍ത്തുന്നതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വന്നു. തുടര്‍ന്നാണ് നൂറ്റിയഞ്ചാം വയസില്‍ നാലാംതരം തുല്യത പരീക്ഷ പഠിച്ച് പാസാകുന്നത്.
നാരീശക്തി പുരസ്‌കാര ജേതാവാണ് ഭാഗീരഥിയമ്മ. നൂറ്റിയഞ്ചാം വയസില്‍ തുല്യതാ പരീക്ഷ പാസായ ഭാഗീരഥിയമ്മയെ കുറിച്ച് പ്രധാനമന്ത്രി മന്‍കീ ബാത്തിലും പരാമര്‍ശിച്ചിരുന്നു. സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ പ്രാക്കുളത്തെ വീട്ടുവളപ്പില്‍ നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.