എസ്എംസിഎ കുവൈറ്റ് ടീനേജ് കുട്ടികൾക്കായി സെമിനാർ സംഘടിപ്പിച്ചു

എസ്എംസിഎ കുവൈറ്റ്  ടീനേജ് കുട്ടികൾക്കായി സെമിനാർ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : കൗമാരത്തിന്റെ മഹത്വം ടീനേജ് കുട്ടികൾക്ക്‌ മനസിലാക്കിക്കൊടുക്കുവാൻ കുവൈറ്റ് എസ്എംസിഎ ഗ്രേറ്റനസ്സ് ഓഫ് ടീനേജ് സെമിനാർ സംഘടിപ്പിച്ചു. 

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ നടത്തപ്പെട്ട സെമിനാറിന് അമേരിക്കയിലെ ഇന്ത്യാന യൂണിവേഴ്സിറ്റിയിൽ റിസേർച്ച് അസിസ്റ്റന്റായ പയസ് മല്ലിയർ ബെല്ലിയാനും ഡോ. സിസ്റ്റർ തെരേസ് എഫ്‌സിസി യും നേതൃത്വം നൽകി.

കൗമാരത്തിലേക്ക് നടന്നടുക്കുന്ന കുട്ടികൾക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ സമചിത്തതയോട് കൂടി നേരിടാനും അഭിമാനബോധമുള്ളവരായി വളരുവാനും ഉദ്ദേശിച്ചാണ് ഇപ്രകാരം സെമിനാർ സംഘടിപ്പിച്ചത് എന്ന് സംഘാടകർ അറിയിച്ചു .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.