കൊച്ചി : സിന്യൂസ് ലൈവ് വയോജനങ്ങൾക്കായി നടത്തിയ പുഞ്ചിരി, പാട്ട് മത്സരം ആവേശപൂർവ്വം ജനങ്ങൾ സ്വീകരിച്ചു. പണ്ട് പഠിച്ച പാട്ടുകൾ ശ്രുതി തെറ്റാതെ പാടുവാനും പ്രായത്തിന്റെ ചുളിവുകൾ വീഴാതെ പുഞ്ചിരിക്കുകയും ചെയ്യുന്ന വല്യപ്പന്മാരും വല്യമ്മമാരും മത്സരങ്ങൾക്ക് മാറ്റുകൂട്ടി.
രോഗക്കിടക്കയിൽ തളർന്നു കിടക്കുന്നവർ വരെ മത്സരിക്കാനെത്തിയവരിൽ പെടുന്നു. 65 വയസ്സ് മുതൽ ഉള്ളവർക്കായിട്ടാണ് സി ന്യൂസ് മത്സരം സഘടിപ്പിച്ചത്. നൂറു വയസുള്ളവർ വരെ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.
സമൂഹത്തിൽ പ്രായമേറിയവരുടെ പ്രാധാന്യം ഓർമ്മിപ്പിക്കാൻ ഫ്രാൻസിസ് മാർപ്പാപ്പ ആഗോള വ്യാപകമായി വയോജനങ്ങൾക്കായി ഈവർഷം മുതൽ ഒരു ദിനം പ്രഖ്യാപിച്ചു. ജൂലൈ 25 നാണ് ഈ ദിനം ആഘോഷിക്കുന്നത്.
മാർപ്പാപ്പയുടെ ആഹ്വാനം സ്വീകരിച്ചുകൊണ്ട് വയോജന ദിനം മഹത്തരമായി ആചരിക്കാനും , ഇന്നത്തെ തലമുറയ്ക്ക് മുതിർന്ന തലമുറയുടെ മഹനീയത മനസിലാക്കി കൊടുക്കാനുമായിട്ടാണ് സിന്യൂസ് ലൈവ് സ്നേഹാദരവ് 2021 സംഘടിപ്പിച്ചത്.
വാശിയേറിയ മത്സരങ്ങളുടെ ഫലപ്രഖ്യാപനം ഇന്ന് നടക്കുന്ന “എന്റെ അൽഫോൻസാ” എന്ന ഓൺലൈൻ തിരുന്നാളാഘോഷ വേദിയിൽ വച്ച് പ്രഖ്യാപിക്കുന്നതായിരിക്കും.വിജയികൾക്ക് പ്രത്യേക സമ്മാനങ്ങളും പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും നൽകുന്നതായിരിക്കും എന്ന് സംഘാടക സമിതി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.