ടോക്യോ ഒളിമ്ബിക്​സ്: മിക്സഡ് അമ്പെയ്ത്ത് മത്സരത്തില്‍ ഇന്ത്യയുടെ ദീപിക-പ്രവീണ്‍ സഖ്യം ക്വാര്‍ട്ടറില്‍

ടോക്യോ ഒളിമ്ബിക്​സ്: മിക്സഡ് അമ്പെയ്ത്ത് മത്സരത്തില്‍ ഇന്ത്യയുടെ ദീപിക-പ്രവീണ്‍ സഖ്യം ക്വാര്‍ട്ടറില്‍

ടോക്യോ: ഒളിമ്പിക്സ് രണ്ടാം ദിനം അമ്പെയ്ത്തിലെ മിക്‌സഡ് വിഭാഗത്തില്‍ ഇന്ത്യയ്ക്ക് ക്വാര്‍ട്ടര്‍ യോഗ്യത. ഇന്ത്യയുടെ ദീപിക കുമാരി - പ്രവീണ്‍ ജാദവ് സഖ്യം ചൈനീസ് തായ്‌പേയുടെ ചിചുന്‍ ടാങ് - ചിയ എന്‍ലിന സഖ്യത്തെ ആവേശകരമായ മത്സരത്തില്‍ കീഴടക്കി. സെറ്റ് പോയിന്റ് 5-3.

ആദ്യഘട്ടത്തില്‍ പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യന്‍ താരങ്ങളുടെ ജയം. ഇതാദ്യമായാണ് ഒളിമ്പിക്സിൽ അമ്പെയ്ത്ത് മിക്‌സഡ് ഇനം അവതരിപ്പിക്കുന്നത്. ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ മത്സരത്തില്‍ ജയം കുറിച്ചെന്ന സവിശേഷതയും ഇന്ത്യയുടെ നേട്ടത്തിനുണ്ട്.

ഇതാദ്യമായാണ് ഇരു താരങ്ങളും സംയുക്തമായി മത്സരിക്കുന്നത്. അമ്പെയ്ത്തിൽ ഏറ്റവും ഉയര്‍ന്ന പോയിന്റുകള്‍ അവകാശപ്പെടുന്ന പുരുഷ, വനിതാ താരങ്ങളാണ് ഓരോ രാജ്യത്തെയും പ്രതിനിധീകരിച്ച്‌ മിക്‌സഡ് ഇനത്തില്‍ പങ്കെടുക്കുക. നേരത്തെ, ഭര്‍ത്താവ് കൂടിയായ അതാനു ദാസായിരിക്കും ദീപികയുടെ പങ്കാളിയെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പുരുഷ വിഭാഗത്തില്‍ പ്രവീണ്‍ ജാദവ് നടത്തിയ ഗംഭീര പ്രകടനം മികസ്ഡ് ഇനത്തിലേക്ക് താരത്തിന് വഴിതുറന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.