'എന്റെ അല്‍ഫോന്‍സാമ്മ' ഗ്ലോബല്‍ ഓണ്‍ലൈന്‍ തിരുനാള്‍ ആഘോഷം ഇന്ന്

 'എന്റെ അല്‍ഫോന്‍സാമ്മ'   ഗ്ലോബല്‍ ഓണ്‍ലൈന്‍ തിരുനാള്‍ ആഘോഷം ഇന്ന്

ചരിത്രത്തില്‍ ആദ്യമായി ആറ് ഭൂഖണ്ഡങ്ങള്‍ ചേര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സുകൃതങ്ങളെ വാഴ്ത്തുന്ന ഗ്ലോബല്‍ തിരുനാള്‍ ആഘോഷം. സഭയുടെ മേലധ്യക്ഷന്‍മാരും വൈദികരും സന്യസ്തരും അല്‍മായരും സീന്യൂസ് ഒരുക്കിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഒന്നിക്കുന്നു.

കൊച്ചി: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 75-ാമത് ഓര്‍മ്മദിനത്തോടനുബന്ധിച്ച് സീന്യൂസ് സംഘടിപ്പിക്കുന്ന 'എന്റെ അല്‍ഫോന്‍സാമ്മ'' എന്ന ഗ്ലോബല്‍ ഓണ്‍ലൈന്‍ തിരുനാള്‍ ആഘോഷം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി എട്ടിന് സീറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉത്ഘാടനം നിര്‍വ്വഹിക്കും. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും.

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ,കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ,കോഴിക്കോട് രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ മാവേലിക്കര രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംപ്ലാനി, പാലാ രൂപത സഹായ മെത്രാനും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കുടുംബാംഗവുമായ മാര്‍ ജേക്കബ് മുരിക്കന്‍ എന്നീ പിതാക്കന്മാര്‍ സന്ദേശങ്ങള്‍ നല്‍കും.

വിശുദ്ധ അല്‍ഫോന്‍സാമ്മ അംഗമായിരുന്ന എഫ്.സി.സി കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ്, വിവിധ സന്യാസസഭാ ശ്രേഷ്ഠര്‍, മറ്റ് സന്യാസിനികള്‍, അല്‍മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. അതോടൊപ്പം 75 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അല്‍ഫോന്‍സാ സ്മരണ പങ്കുവയ്ക്കുന്നു. ലോക വയോജന ദിനത്തോട് അനുബന്ധിച്ച് സി ന്യൂസ് ലൈവ് നടത്തിയ പുഞ്ചിരി , പാട്ട് മത്സരങ്ങളുടെ ഫലപ്രഖ്യാപനവും ഇന്ന് നടക്കും.

ഫാ.റോയി കണ്ണന്‍ചിറ സി.എം.ഐ എഴുതിയ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവചരിത്ര കാവ്യമായ സഹന രാഗങ്ങള്‍ എന്ന കൃതിയുടെയും സിസ്റ്റര്‍ എലൈസ് മേരി എഴുതിയ വിശുദ്ധിയുടെ പൂമരത്തിലൂടെ എന്ന പുസ്തകത്തിന്റെയും പ്രകാശനം ഈ വേദിയില്‍ നടത്തും.

ദീപിക ദിനപ്പത്രം, ഷെഖയ്‌നാ ടി.വി, എഫ്.സി.സി ചങ്ങനാശേരി, സി.എം.ഐ മൂവാറ്റുപുഴ എന്നിവരാണ് സീന്യൂസ് സംഘടിപ്പിച്ചിട്ടുള്ള പരിപാടിയുടെ സഹ സംഘാടകര്‍.

ഇന്ത്യന്‍ സമയം രാത്രി 8 മണി മുതല്‍ ആരംഭിക്കുന്ന പ്രോഗ്രാമില്‍
പങ്കു ചേരാന്‍ Meeting ID: 875 1625 9965 Passcode: cnews ഉപയോഗിക്കുക. https://us02web.zoom.us/j/87516259965?pwd=NE0zVXo5d01zekVLTU12SVd1cjhGdz09 നേരിട്ടുള്ള ലിങ്കില്‍ കൂടിയും പ്രവേശിക്കാവുന്നതാണ്. യൂട്യൂബ് ലൈവ് കാണുവാന്‍ https://www.youtube.com/c/Cnewslive ലിങ്കും ഫേസ്ബുക് ലൈവ് കാണുവാന്‍ https://www.facebook.com/CNewsLiveMedia/ ലിങ്കും സന്ദര്‍ശിക്കേണ്ടതാണ്.

എല്ലാവരേയും സ്‌നേഹപൂര്‍വ്വം ഒരിക്കല്‍ കൂടി സ്വാഗതം ചെയ്തുകൊണ്ട്
ടീം സിന്യൂസ് ലൈവ്




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.